മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു.

By Rose Malayalam Desk

നീനാ (കൗണ്ടി ടിപ്പററി) : മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും,ആഘോഷത്തിമിർപ്പ് നിറഞ്ഞതുമായിരുന്നു കഴിഞ്ഞ മാസങ്ങൾ.

ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി മാസങ്ങൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു കൈരളി.

നീനാ ഒളിംപിക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ് മാസത്തിൽ നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടന്നു.അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പടിസ്ഥാനയിൽ അരങ്ങേറിയത്.വടംവലി,റിലേ,ക്രിക്കറ്റ്,ക്വിസ്,ബാഡ്മിന്റൺ ,എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്.
കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെട്ടു.

കൂടാതെ ഗ്രൂപ്പ്, വ്യക്തിഗത ക്വിസ് മത്സരങ്ങൾ ,തീറ്റമത്സരം,കുട്ടികളുടെ കളറിങ്,ഡ്രോയിംഗ്,മെമ്മറി ടെസ്റ്റ് മത്സരങ്ങൾ തുടങ്ങിയവയും ആവേശകരമായി നടന്നു.

തുടർന്നു മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും പരിസമാപ്തി കുറിച്ചുകൊണ്ട് സെപ്റ്റംബർ 5 നു നീനാ സ്കൗട്ട് ഹാളിൽ വച്ച് പാരമ്പര്യത്തനിമയോടെ തിരുവോണം ആഘോഷിച്ചു. നീനാ സെന്റ് മേരീസ് ഇടവകയിലെ വൈദികനായ ഫാ.ജോഫിൻ ജോസ് ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു.കമ്മിറ്റി അംഗം ജോബി മാനുവൽ സ്വാഗതവും ,ദീപ്തി ശ്രീരാഗ് കൃതജ്ഞതയും പറഞ്ഞു.തിരുവാതിര, വിവിധ ടീമുകളുടെ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.മഹാബലിയുടെ വരവേൽപ്പ്,ഓണസദ്യ തുടങ്ങിയവ അവിസ്മരണീയമായിരുന്നു.

അതിരടി,ലയൺസ്,പ്രകമ്പനം, തണ്ടേഴ്സ്, എന്നിവയായിരുന്നു നാല് ടീമുകൾ.മാസങ്ങൾ നീണ്ടു നിന്ന മത്സരങ്ങൾക്കൊടുവിൽ ടീം അതിരടി ചാമ്പ്യന്മാരായി.വ്യതിഗതമായി ഏറ്റവും കൂടുതൽ പോയിന്റ് നേടി ബെറ്റി ഹെൻസൺ തിളങ്ങി.ആഘോഷ വേളയിൽ,അണ്ടർ 16 ഇന്റർനാഷണൽ അയർലൻഡ് ടീമിൽ സെലക്ഷൻ നേടിയ മലയാളിയായ സന ടിജുവിനെ ആദരിച്ചു.

തുടർന്നു നടന്ന ഓണം റാഫിൾ നറുക്കെടുപ്പോടെയും ടീം അതിരടി ആർത്തിരമ്പുകളോടെ എവർറോളിംഗ് ട്രോഫി സ്വന്തമാക്കിയതോടെയും ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.

ആഘോഷപരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജോബി മാനുവൽ,അനീഷ് പോൾ,ജിബിൻ ദേവസ്സി,മാർക്ക് ആന്റണി,നിത്യ അമൽ,പല്ലവി സുബി,ജിഷ മാത്യു,ദീപ്തി ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.

വാർത്ത : ജോബി മാനുവൽ 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments