യുകെയിലെ സൗത്താംപ്ടണിൽ മലയാളി യുവാവിന് കുത്തേറ്റ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ ആയിട്ടുണ്ട്. ആദ്യം അറസ്റ്റ് ചെയ്ത മലയാളി ദമ്പതികൾക്ക് പുറമെയാണ് 32 വയസ്സുള്ള മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ ഒന്നാം തീയതി രാത്രി 10 മണിക്ക് ശേഷമാണ് Portswood-ലെ Brookvale Road-ിലുള്ള താമസസ്ഥലത്ത് ഒരാൾക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വയറിൽ കുത്തേറ്റ മലയാളിയായ 36 വയസ്സുകാരനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. പാരാമെഡിക്കുകൾ ആശുപത്രിയിലെത്തിച്ച ഇയാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആദ്യം 38 വയസ്സുള്ള പുരുഷനെയും 29 വയസ്സുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർ Southampton-ൽ താമസിക്കുന്ന മലയാളി ദമ്പതികളാണ്. പുരുഷനെ കൊലപാതകശ്രമം സംശയിച്ചും സ്ത്രീയെ കുറ്റവാളിയെ സഹായിച്ചത് സംശയിച്ചുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോഴും കസ്റ്റഡിയിലാണ്. ഇതിന് പുറമെയാണ് 32 വയസ്സുള്ള മറ്റൊരു പുരുഷനെ കൂടി അറസ്റ്റ് ചെയ്തത്. ഇയാൾ മലയാളിയാണോ എന്നുള്ളത് വ്യക്തമല്ല. സെപ്റ്റംബർ 2-ന് അർധരാത്രിക്ക് തൊട്ടുമുമ്പാണ് ഇയാളെ attempted murder സംശയിച്ച് അറസ്റ്റ് ചെയ്തത്. ഇയാളും Southampton-ൽ താമസിക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, നേരത്തെ അറസ്റ്റിലായ 38കാരന്റെയും 29കാരിയുടെയും കസ്റ്റഡി കാലാവധി പൊലീസ് നീട്ടിയിട്ടുണ്ട്. Southampton CIDയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലസംഭവത്തിന് പിന്നിൽ കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണെന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ ആക്രമണത്തിന്റെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.Portswood മേഖലയിലും പ്രത്യേകിച്ച് Brookvale Road പരിസരത്തും ലോക്കൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾക്ക് എന്തെങ്കിലും ആശങ്കകളോ കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാമെന്നും പൊലീസ് അറിയിച്ചു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments