വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ‘എന്റെ മലയാളം – ക്രിയേറ്റീവ് ഹബ്ബിന്റെ’ ആഭിമുഖ്യത്തിൽ ‘അരങ്ങ് ’26’ സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 21-ന് വാട്ടർഫോർഡിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾക്കായി വിപുലമായ പരിപാടികളോടെയാണ് മത്സരം അരങ്ങേറുന്നത്. കുട്ടികളുടെ സർഗ്ഗാത്മകത പുറത്തെടുക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഈ അവസരത്തിൽ മാതാപിതാക്കൾ എല്ലാവരും കുട്ടികളെ സജീവമായി പങ്കെടുപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വിവിധ വിഭാഗങ്ങളിലായി ഓഫ് സ്റ്റേജ്, ഓൺ സ്റ്റേജ് മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:ഓഫ് സ്റ്റേജ് മത്സരങ്ങൾ (രാവിലെ): ജൂനിയർ/സീനിയർ ഇൻഫന്റ്സ് മുതൽ വിവിധ ക്ലാസുകളിലെ കുട്ടികൾക്കായി കളറിംഗ്, ഡ്രോയിംഗ് മത്സരങ്ങൾ.ഓൺ സ്റ്റേജ് മത്സരങ്ങൾ (ഉച്ചയ്ക്ക് ശേഷം): ഫാാൻസി ഡ്രസ്സ്, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), ആക്ഷൻ സോംഗ്, നാടോടി നൃത്തം, കവിത പാരായണം, മലയാളം പ്രസംഗം (Elocution), മലയാളം സ്പോട്ട് ടോക്ക്, മോണോ ആക്ട് തുടങ്ങിയ വിവിധയിനങ്ങൾ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്:
ബിജു മാത്യു: 087 681 8360
ഗീതു മനോഷ്: 089 412 3695
മുസ്തഫ: 089 457 8333
ബിൻസി ഷിബു തോമസ്: 089 228 1888

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments