വാട്ടർഫോർഡിൽ ഫിഷിങ്ങിനിടയിൽ സ്രാവിന്റെ കടിയേറ്റു ; എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു

By Rose Malayalam Desk

കൗണ്ടി വാട്ടർഫോർഡിൽ ഫിഷിങ്ങിനിടെ റാഗിംഗ് കടിയേറ്റ ആളെ ലിഫ്റ്റ് ചെയ്ത് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചു. കൗണ്ടി വാട്ടർഫോർഡിലെ അഡ്മോർ തീരത്ത് മത്സ്യബന്ധനത്തിനിടെ സ്രാവിന്റെ കടിയേറ്റയാളെയാണ്കോ ർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ചയാണ് സംഭവം. ബ്ലൂ ഷാർക്കിനെ പിടികൂടുന്നതിനിടെ, മത്സ്യം ബോട്ടിലേക്ക് കയറ്റിയ ശേഷമാണ് ഇയാൾക്ക് കടിയേറ്റത്. ആദ്യമായാണ് ഇയാൾ ബ്ലൂ ഷാർക്ക് മത്സ്യബന്ധനത്തിന് പോയതെന്നാണ് റിപ്പോർട്ട്. കാലിനാണ് പരിക്കേറ്റത്.റാം ഹെഡിൽ നിന്ന് ഏകദേശം നാല് മൈൽ സൗത്ത്ഭാഗത്ത് അഞ്ച് പേർ സഞ്ചരിച്ചിരുന്ന അഞ്ച് മീറ്റർ നീളമുള്ള വിനോദ ബോട്ടിലാണ് അപകടമുണ്ടായത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഡബ്ലിൻ കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനത്തിന് അപകടസ്ഥലത്തെത്തി. ഇതിനകം തന്നെ യോൾ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും സ്ഥലത്തെത്തിയിരുന്നു.പരിക്കേറ്റയാളെ ഹെലികോപ്റ്ററിൽ ബോട്ടിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത ശേഷം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി.

ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് സഹായം ആവശ്യമായിരുന്നില്ല. തുടർന്ന് ബോട്ട് സുരക്ഷിതമായി ഡൺഗാർവനിലേക്ക് മടങ്ങി.രക്ഷാപ്രവർത്തനം വിവിധ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനത്തോടെയാണ് നടന്നതെന്ന് ഡ്യൂട്ടി കോക്‌സ്വെയ്ൻ ഈലൻ വാൽഷ് പറഞ്ഞു. കടലിൽ പോകുന്നവർ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ 999 അല്ലെങ്കിൽ 112 വഴി കോസ്റ്റ് ഗാർഡുമായി എത്രയും വേഗം ബന്ധപ്പെടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മനുഷ്യർക്ക് പൊതുവെ ഭീഷണിയല്ല ബ്ലൂ ഷാർക്കുകൾ.അയർലൻഡ് തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഇനമാണ് ബ്ലൂ ഷാർക്ക്. ഇവ സാധാരണയായി മനുഷ്യർക്ക് അപകടകാരികളല്ലെന്ന് ഡിംഗിൾ ഓഷ്യൻവേൾഡ് അക്വേറിയം ഡയറക്ടർ കെവിൻ ഫ്ലാനറി പറഞ്ഞു.12 അടി വരെ നീളത്തിൽ വളരാൻ കഴിയുന്ന ഇവയ്ക്ക് സാധാരണയായി 6 മുതൽ 8 അടി വരെയാണ് നീളം. ആഴക്കടൽ മേഖലകളിൽ കഴിയുന്ന ബ്ലൂ ഷാർക്കുകൾ പ്രധാനമായും ട്യൂണ ഉൾപ്പെടെയുള്ള മത്സ്യങ്ങളെയാണ് വേട്ടയാടുന്നത്.വെള്ളത്തിൽ മനുഷ്യരെ ബ്ലൂ ഷാർക്ക് ആക്രമിച്ചതായി തനിക്ക് അറിവില്ലെന്നും സാധാരണയായി ഇവ തീരപ്രദേശങ്ങളിൽ നിന്ന് അകന്നാണ് കഴിയുന്നതെന്നും ഫ്ലാനറി വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments