മനസ്സിന്റെ അജ്ഞാത തലങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന വ്യത്യസ്തമായ ദൃശ്യാനുഭവവുമായി മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’ ഡബ്ലിനിലെത്തുന്നു. സെപ്റ്റംബർ 27ന് ഡബ്ലിൻ റോയൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറുന്ന പരിപാടി അയർലൻഡിലെ മലയാളി പ്രേക്ഷകർക്ക് കൗതുകവും വിസ്മയവും നിറഞ്ഞൊരു സായാഹ്നം സമ്മാനിക്കാനൊരുങ്ങുകയാണ്.

മൈൻഡ് റീഡിങ്, മെന്റലിസം, സൈക്കോളജിക്കൽ ട്രിക്കുകൾ, പ്രേക്ഷകരുമായുള്ള തത്സമയ സംവേദനം എന്നിവ കോർത്തിണക്കിയാണ് അനന്തു വേദിയിലെത്തുന്നത്. ഓരോ നിമിഷവും അടുത്തതായി എന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിർത്തുന്ന അവതരണമാണ് ‘സീക്രട്ട് ലെറ്ററിന്റെ’ പ്രധാന ആകർഷണം.
പരിപാടിയുടെ ഗേറ്റുകൾ വൈകിട്ട് 6 മണിക്ക് തുറക്കും. രാത്രി 7 മണിക്ക് ആരംഭിക്കുന്ന ഷോ 10 മണിക്ക് സമാപിക്കും. Vortex Creations, Sooper Dooper Creations എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന പരിപാടിക്ക് TILEX, JC Mortgages, Blinds Gallery, Zolt Money ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ പിന്തുണയുണ്ട്.Daily Delight, Bikano, Mayil, Ashberry Education & Immigration എന്നിവരും പരിപാടിയുടെ സഹസ്പോൺസർമാരാണ്. വിവിധ ഇവന്റ്, കാറ്ററിങ്, മീഡിയ, പ്രമോഷൻ പങ്കാളികളും പരിപാടിയുമായി സഹകരിക്കുന്നു.
വിസ്മയത്തിന്റെയും നിഗൂഢതയുടെയും മൂന്ന് മണിക്കൂറുകൾ സമ്മാനിക്കാൻ ഒരുങ്ങുന്ന ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27ന് ഡബ്ലിനിൽ ഒരു ശ്രദ്ധേയ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ചിട്ടുണ്ടെന്നും സീറ്റുകൾ പരിമിതമായതിനാൽ നേരത്തെ ബുക്ക് ചെയ്യണമെന്നും സംഘാടകർ അഭ്യർഥിച്ചു.
https://www.ticket4u.ie/events/mentalist-anandhu-secret-letter

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments