ക്രാന്തിയുടെ ഓണാഘോഷം നാളെ ഡബ്ലിനിൽ

By Rose Malayalam Desk

അയർലണ്ടിൽ ഓണാഘോഷത്തിന് ഒരുങ്ങി ക്രാന്തിഅയർലണ്ട്.ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നാളെ ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്.

ഓണത്തിന്റെ ഒരുമയും സൗഹൃദവും ആഘോഷത്തിന്റെ ആവേശവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കുന്നത്.സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഡബ്ലിനിലെ Willows Football Club, Jamestown Road, Finglas വെച്ചാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

കുടുംബസമേതം പങ്കെടുക്കാവുന്ന വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക-വിനോദ പരിപാടികളും ഓണസദ്യയും ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ നടക്കും.പരിപാടി വിജയിപ്പിക്കുന്നതിനായി ക്രാന്തി അയർലണ്ടിലെ എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു

.📅 തീയതി: 26 സെപ്റ്റംബർ 2026, ശനിയാഴ്ച⏰ സമയം: രാവിലെ 10:00 – വൈകിട്ട് 5:00📍 വേദി: Willows Football Club, Jamestown Road, Finglas, Dublin

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments