സ്കൂളുകളിലേക്ക് കാറിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനും സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുമായി Swords-ൽ പുതിയ പദ്ധതിക്ക് തുടക്കമായി. Fingal County Council ആണ് Swords Cycle to School Scheme എന്ന പൈലറ്റ് പദ്ധതി ആരംഭിച്ചത്.
Swords മേഖലയിലെ അഞ്ച് സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Fingal Community College, St Finian’s Community College, Swords Community College, Loreto College Swords, Coláiste Choilm എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകൾ.
സ്കൂളിലേക്ക് സാധാരണയായി കാറിൽ കൊണ്ടുപോകപ്പെടുന്നവരും സ്വന്തമായി സൈക്കിൾ ലഭ്യമല്ലാത്തവരുമായ അർഹരായ വിദ്യാർത്ഥികൾക്ക് refurbished സൈക്കിളും bike lock-ഉം സൗജന്യമായി നൽകും. The Rediscovery Centre, The Bike Hub എന്നിവരുമായി സഹകരിച്ചാണ് സൈക്കിളുകൾ ഒരുക്കുന്നത്.
വിദ്യാർത്ഥികളെ കാർ ആശ്രിത യാത്രയിൽ നിന്ന് സ്വതന്ത്രമായ സൈക്കിൾ യാത്രയിലേക്ക് മാറ്റുക, സ്കൂൾ സമയത്തെ വാഹനത്തിരക്ക് കുറയ്ക്കുക, കൂടുതൽ സുസ്ഥിരമായ യാത്രാശീലം വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.പദ്ധതിയുടെ ഭാഗമായി Swords-ൽ Bike Libraryയും ആരംഭിച്ചിട്ടുണ്ട്. Swords നിവാസികൾക്ക് മൂന്ന് മാസം വരെ e-bike സൗജന്യമായി പരീക്ഷിച്ച് ഉപയോഗിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. Standard e-bike, folding e-bike, longtail bike തുടങ്ങിയവ ഇതിൽ ലഭ്യമാണ്. ബൈക്കിന് വാടക ഈടാക്കില്ലെങ്കിലും refundable deposit ആവശ്യമാണ്.
Fingal County Council പറയുന്നത്, സൈക്കിളിൾ കൂടുതലായി ഉപയോഗിക്കുന്നത് മറ്റ് വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും അതുവഴി വായുമലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യമെന്നാണ്.
2026 സെപ്റ്റംബർ 21-നാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സ്കൂളുകൾക്കും Fingal County Council-ന്റെ Active Travel വിഭാഗവുമായി ബന്ധപ്പെടാം.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments