അയർലൻഡിൽ നഴ്സിംഗ് വിസ ജോലി വാഗ്ദാനം ചെയ്തു 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ റാന്നി സ്വദേശി അറസ്റ്റിലായി. റാന്നി ഐത്തല സ്വദേശി പ്ലാത്തോട്ടത്തിൽ ബിജോ ഫിലിപ്പിനെയാണ് മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇടുക്കി തോപ്രാംകുടി സ്വദേശിനിയുടെ മകൾക്ക് അയർലൻഡിൽ നഴ്സിങ് ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി 25,93,000 രൂപ തട്ടിയെടുത്തത്.പല ഘട്ടങ്ങളിലായി ഫോണിലൂടെയും ബാങ്ക് മുഖേനയുമാണ് വീട്ടമ്മ പ്രതിക്ക് പണം കൈമാറിയത്. ഇതിനുപുറമെ മകളുടെ ഒറിജിനൽ പഠന സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പ്രതി കൈക്കലാക്കി.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ ജോലിയോ ലഭിച്ചില്ല. നൽകിയ പണവും സർട്ടിഫിക്കറ്റുകളും തിരികെ ലഭിക്കാതായതോടെ വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
തുടർന്ന് ഇടുക്കി ഡിവൈഎസ്പി കെ.ആർ. മോഹൻദാസിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തിയ മുരിക്കാശ്ശേരി പോലീസ് റാന്നിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.ബിജോ ഫിലിപ്പിനെതിരെ മുൻപും സമാനമായ വിസ തട്ടിപ്പ് കേസുകളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, പൂജപ്പുര, റാന്നി പോലീസ് സ്റ്റേഷനുകളിലായി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസുകളിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ബംഗളൂരുവിലും ഇയാൾക്കെതിരെ വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments