ഡബ്ലിനിലെ RTÉ ആസ്ഥാനത്ത് സുരക്ഷാ ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

By Rose Malayalam Desk

:അയർലൻഡിന്റെ ദേശീയ പ്രക്ഷേപണ സ്ഥാപനമായ RTÉയുടെ ഡബ്ലിനിലെ ഡോണിബ്രൂക്ക് ആസ്ഥാനത്ത് സുരക്ഷാ ഭീഷണിയെ തുടർന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.ഇന്ന് രാവിലെയാണ് സംഭവം. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരോട് ഉടൻ പുറത്തേക്ക് മാറാൻ നിർദേശം നൽകുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഡബ്ലിൻ 4-ലെ ഡോണിബ്രൂക്ക് മേഖലയിലുള്ള RTÉ ആസ്ഥാനത്ത് ഗാർയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകളും തുടർനടപടികളും സ്വീകരിച്ചു.സുരക്ഷാ നടപടികളുടെ ഭാഗമായി RTÉയുടെ പതിവ് റേഡിയോ പരിപാടികളുടെ സംപ്രേഷണത്തിലും മാറ്റമുണ്ടായി. RTÉ Radio One-ലെ Today with David McCullagh പരിപാടിക്ക് പകരം മുൻകൂട്ടി റെക്കോർഡ് ചെയ്ത സംഗീതമാണ് സംപ്രേഷണം ചെയ്തത്.

Morning Ireland പരിപാടിയുടെ അവതാരകയായ Sarah McInerney യാണ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ജീവനക്കാരെ ഒഴിപ്പിച്ച വിവരം സ്ഥിരീകരിച്ചത്.അയർലൻഡിലെയും യുകെയിലെയും മറ്റ് ചില മാധ്യമസ്ഥാപനങ്ങൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമസ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഭീഷണിയുടെ ഉറവിടം, അതിന്റെ സ്വഭാവം, സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.അയർലൻഡിലെ പ്രധാന മാധ്യമസ്ഥാപനത്തെ ലക്ഷ്യമിട്ടുള്ള സുരക്ഷാ മുന്നറിയിപ്പ് മാധ്യമരംഗത്തും പൊതുസമൂഹത്തിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Instagram page link

https://www.instagram.com/rosemalayalamnews?psln=c3UzaW5nOGh2bg==

Facebook page link

https://www.facebook.com/share/1Dm71oRfN8/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments