ടെലിവിഷൻ ചാനലുകളും സിനിമകളും ഓൺലൈനായി കാണാൻ ഉപയോഗിക്കുന്ന സ്മാർട്ട് ടിവി ബോക്സുകൾക്കും സ്ട്രീമിങ് ആപ്പുകൾക്കും ഗുരുതര സൈബർ സുരക്ഷാ ഭീഷണിയെന്ന് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ബോക്സുകൾക്കെതിരെയും ആപ്പുകൾക്കെതിരെയും രാജ്യ വ്യാപകമായി നടക്കുന്ന റെയിഡുകൾക്ക് പുറമെയാണ് പുതിയ പ്രശ്നം ഉപഭോക്താക്കളെ തേടി വന്നിട്ടുള്ളത്.
മാൽവെയർ ബാധിച്ച 13 ലക്ഷത്തിലധികം ആൻഡ്രോയിഡ് സെറ്റ്ടോപ്പ് ബോക്സുകൾ ലോകവ്യാപകമായി കണ്ടെത്തിയതോടെയാണ് ആശങ്ക ശക്തമായത്.ഗൂഗിളിന്റെ സൈബർ സുരക്ഷാ വിഭാഗവും മറ്റ് സുരക്ഷാ ഗവേഷകരും നടത്തിയ അന്വേഷണത്തിലാണ് XCPE എന്ന മാൽവെയർ ശൃംഖലയുമായി ബന്ധപ്പെട്ട ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയത്. 200-ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന ഉപകരണങ്ങളിൽ ഹാക്കർമാർക്ക് രഹസ്യമായി നിയന്ത്രണം നേടാൻ കഴിയുന്ന സംവിധാനമാണ് കണ്ടെത്തിയത്.
ബാധിക്കപ്പെട്ട സ്മാർട്ട് ബോക്സുകളും ആപ്പുകളും ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ സൈബർ കുറ്റവാളികളുടെ നിയന്ത്രണത്തിലുള്ള ശൃംഖലയുടെ ഭാഗമാകാൻ സാധ്യതയുണ്ട്. വീടുകളിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് മറ്റ് സൈബർ ആക്രമണങ്ങൾ നടത്താനും തട്ടിപ്പുകൾക്കും ഇത്തരം ഉപകരണങ്ങൾ ദുരുപയോഗം ചെയ്യപ്പെടാം.
അയർലൻഡിലെ വീടുകളിൽ ഉപയോഗിക്കുന്ന ചില ജനപ്രിയ ബ്രാൻഡുകളുടെ ആൻഡ്രോയിഡ് ടിവി ബോക്സുകളും സുരക്ഷാ പരിശോധനയുടെ പരിധിയിൽ വന്നിട്ടുണ്ട്. അതിനാൽ ബോക്സുകൾക്കൊപ്പം ചാനലുകളും സിനിമകളും കാണാൻ ഉപയോഗിക്കുന്ന സംശയാസ്പദമായ ആപ്പുകളും ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളിൽ നിന്ന് വാങ്ങുന്ന ബോക്സുകൾ, അനൗദ്യോഗികമായി ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ, സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കാത്ത ഉപകരണങ്ങൾ എന്നിവ സൈബർ ആക്രമണങ്ങൾക്ക് വഴിയൊരുക്കാം. സംശയാസ്പദമായ ഉപകരണങ്ങൾ ഇന്റർനെറ്റിൽ നിന്ന് വിച്ഛേദിച്ച് വിദഗ്ധരുടെ സഹായം തേടണമെന്നും സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments