കോർക്കിൽ താമസിക്കുന്ന ഷൈൻ യോഹന്നാൻ പണിക്കർ (46) നിര്യാതനായി

By Rose Malayalam Desk

കോർക്ക് : കൗണ്ടി കോർക്കിലെ ഷൈൻ യോഹന്നാൻ പണിക്കർ (46) നിര്യാതനായി. കോർക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്.

കറ്റാനം വാത്തള്ളൂർ പീടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കർ ആണ് ഭാര്യ. ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13), ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കൾ.

കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ ഇന്ന് രാവിലെ (12/06/24) മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് നിര്യാതനായത്. സഹോദരന്‍ ഷൈജു, സഹോദരി ഷീന എന്നിവർ രോഗാവസ്ഥ അറിഞ്ഞ് അയർലണ്ടിൽ എത്തിയിരുന്നു.

കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ യോഹന്നാൻ പണിക്കരുടെയും (മാമച്ചൻ) അന്നാമ്മ യോഹന്നാൻ്റെയും മൂന്ന് മക്കളിൽ മൂത്ത മകനായ ഷൈൻ ആദ്യകാല അയർലണ്ട് കുടിയേറ്റകരിൽ ഒരാളാണ്.

മധുരൈ അൾട്രാ കോളേജിൽനിന്നും നേഴ്സിങ്ങിൽ ബിരുദ്ധധാരിയായ ഷൈൻ മോൺഡിനോട്ടി കെയർ ചോയിസിൽ ജോലി ചെയ്തു വരികയായിരുന്നു.

സംസ്‌കാരം കോർക്കിൽ‍ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments