വാട്ടർഫോർഡിൽ ‘ബ്രെയിൻ ബ്ലിറ്റ്‌സ് ’26’ മെഗാ ക്വിസ് മത്സരം നവംബർ 14-ന്

By Rose Malayalam Desk

വാട്ടർഫോർഡ്: കുട്ടികളുടെ സർഗ്ഗാത്മകതയും അറിവും വളർത്തുന്നതിനായി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും’ വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി ‘ബ്രെയിൻ ബ്ലിറ്റ്‌സ് ’26’ (Brain Blitz ’26) മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
​വരുന്ന ശനിയാഴ്ച (നവംബർ 14) ഉച്ചകഴിഞ്ഞ് 1:30 മുതൽ വൈകുന്നേരം 5:00 വരെ വാട്ടർഫോർഡിലെ ഫാരൺഷോനീൻ യൂത്ത് സെന്ററിൽ (Farronshoneen Youth Center – X91 PY99) വെച്ചാണ് മത്സരം അരങ്ങേറുക.

​കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും അറിവിന്റെ പുതിയ ലോകം തുറന്നുനൽകുന്നതിനുമായി നടത്തുന്ന ഈ മത്സരത്തിലേക്ക് വാട്ടർഫോർഡിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

​മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.​ഒരേ പ്രായപരിധിയിൽപെട്ട രണ്ടുപേർ അടങ്ങുന്നതാണ് ഒരു ടീം. കേരളം,
അയർലൻഡ്,പൊതുവിജ്ഞാനം എന്നീ മൂന്ന് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ.


വിജ്ഞാനവും വിനോദവും ഒരുപോലെ ഒത്തുചേരുന്ന ഈ വലിയ അവസരം പ്രയോജനപ്പെടുത്താൻ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’ ടീമിനുവേണ്ടി സംഘാടകർ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments