മുൻ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം ബോബിറ്റ് മാത്യു അന്തരിച്ചു

By Rose Malayalam Desk

ഇന്ത്യയുടെ ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബോബിറ്റ് മാത്യു അന്തരിച്ചു. കണ്ണൂര്‍ കക്കാടുള്ള ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അയര്‍ലണ്ട് മലയാളിയായ ടിന്റുവാണ് ഭാര്യ.

1990-കളുടെ അവസാനത്തിലും, 2000-ന്റെ തുടക്കത്തിലും ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളില്‍ ആക്രമണോത്സുകമായ മത്സരം കാഴ്ചവെച്ച് ശ്രദ്ധ നേടിയ കളിക്കാരനായിരുന്നു ബോബിറ്റ്. 2000-ല്‍ തലശ്ശേരിയില്‍ നടന്ന കേരളാ സ്‌റ്റേറ്റ് സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനുള്ള പി.എസ് വിശ്വപ്പന്‍ സ്വര്‍ണ്ണമെഡലും നേടി. കേരളത്തിന്റെ ക്യാപ്റ്റനായും ടീമിനെ നയിച്ചു.

ചെറുപ്പത്തില്‍ നാട്ടില്‍ ബാസ്‌കറ്റ് ബോള്‍ കളി ആരംഭിച്ച ശേഷം കോഴിക്കോടുള്ള സായി സെന്ററിലാണ് ബോബിറ്റ് ഔദ്യോഗിക പരിശീലനം നടത്തിയത്. പിന്നീട് കെഎസ്ഇബിയിലും, ശേഷം ബിഎസ്എന്‍എല്ലിലും ജോലി ലഭിച്ചു. കണ്ണൂര്‍ ബിഎസ്എന്‍എല്‍ ഭവനിലെ സ്‌പോര്‍ട്‌സ് അസിസ്റ്റന്റായിരിക്കെയാണ് മരണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments