അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി 7 മ്യൂസിക് ബാൻഡുകൾ അണിനിരക്കുന്ന മ്യൂസിക് ഫെസ്റ്റി 2024 ജനുവരി 13-ന്

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി 7 മ്യൂസിക്ക് ബാന്‍ഡുകളും 40-ല്‍ പരം കലാകാരന്മാരും ഒരേ വേദിയില്‍ ഒരേ ദിവസം ‘മ്യൂസിക് ഫെസ്റ്റി 2024’-ലൂടെ അണിനിരക്കുകയാണ്. അയര്‍ലണ്ടിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്കിടയിലെ സുപരിചിതമായ മാസ്സ് ഇവന്റ്‌സ് ആണ് മ്യൂസിക്ക് ഫെസ്റ്റി 2024 അവതരിപ്പിക്കുന്നത്.

ലിങ്ക് പ്ലസ് ക്രിയേറ്റിംഗ് കരിയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന മ്യൂസിക്ക് ഫെസ്റ്റിയുടെ ഫോട്ടോഗ്രാഫി പാര്‍ട്ണര്‍ ഫോട്ടോഫാക്ടറി ആണ്.

ഇന്ത്യന്‍ സംഗീതത്തിന് പുതിയ രൂപവും ഭാവവും നല്‍കികൊണ്ട് അയര്‍ലണ്ടിലെ മികച്ച ബാന്‍ഡുകളായ കെ നോര്‍ത്ത്, എം 50, ഡാഫോഡില്‍സ്, റിഥം നീനാ, ബാക്ക്‌ബെഞ്ചേഴ്‌സ്, കാര്‍മിക്ക്, മെഹ്ഫില്‍ എന്നിവരാണ് മ്യൂസിക്ക് ഫെസ്റ്റിയില്‍ പെര്‍ഫോം ചെയ്യാന്‍ വരുന്നത്.

ഡബ്ലിന്‍ ചര്‍ച്ച് ഓഫ് സയന്റോളജി ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ജനുവരി 13 ശനിയാഴ്ച്ച 4 മണിക്ക് തുടങ്ങുന്ന ഈ സംഗീത വിരുന്നിന്റെ ടിക്കറ്റുകള്‍ http://eventblitz.ie വെബ്‌സൈറ്റില്‍ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: