നിങ്ങളുടെ കുട്ടിയെ മാതൃഭാഷ പഠിപ്പിക്കാം; കഥകളും കവിതകളുമായി രസകരമായ ‘അക്ഷര’ ഓൺലൈൻ മലയാളം ക്ലാസുകൾ അയർലണ്ടിൽ ആരംഭിക്കുന്നു

അയര്‍ലണ്ട് പോലെയുള്ള വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളായ വിദ്യാര്‍ത്ഥികളെ മലയാളം വായിക്കുവാനും, എഴുതുവാനും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ വിദഗ്ദ്ധ അദ്ധ്യാപകര്‍ ചേര്‍ന്ന് ‘അക്ഷര’ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നു. കഥകളിലൂടെയും, കവിതകളിലൂടെയും മലയാളം അക്ഷരങ്ങള്‍ പരിചയപ്പെടുത്തുകയും, മലയാളഭാഷയുടെ ലോകത്തേയ്ക്ക് കുട്ടികളെ കൈപിടിച്ച് നടത്തുകയുമാണ് ‘അക്ഷര’ ചെയ്യുന്നത്.

ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതമുള്ള ഒരു ക്ലാസ് ആണ് നടത്തപ്പെടുക. ഒരു ക്ലാസിന് രണ്ട് യൂറോ ആണ് ഫീസ്. ഇത് മാസത്തിലോ, രണ്ട് മാസം കൂടുമ്പോഴോ ഒരുമിച്ച് നല്‍കിയാല്‍ മതി.

ഓരോ കുട്ടിക്കും കൃത്യമായ ശ്രദ്ധ ഉറപ്പുവരുത്താനായി 5-6 പേര്‍ മാത്രമുള്ള വിവിധ ഗ്രൂപ്പുകളാക്കി കുട്ടികളെ തിരിച്ച ശേഷം, ഗൂഗിള്‍ മീറ്റ് വഴിയാണ് ക്ലാസുകള്‍ നടത്തപ്പെടുക. ഓരോ ഗ്രൂപ്പിനും ഓരോ അദ്ധ്യാപകര്‍ വീതമുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ ദിവസവും നാല് സ്ലോട്ടുകള്‍ വീതമുള്ളതിനാല്‍ ദിവസം, സമയം എന്നിവ കുട്ടിയുടെ സൗകര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.

വലിയ ഹോം വര്‍ക്കുകളോ, സമ്മര്‍ദ്ദം ചെലുത്തുന്ന സിലബസോ ഒന്നുമില്ലാതെ, കുട്ടികളെ രസിപ്പിക്കുന്ന തരത്തില്‍ മാതൃഭാഷയെ പരിചയപ്പെടുത്തുകയാണ് തങ്ങള്‍ ചെയ്യുകയെന്ന് അദ്ധ്യാപകര്‍ ഉറപ്പുതരുന്നു.

10 വയസുവരെയുള്ള കുട്ടികള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ രീതിയിലും, 10 വയസിന് മുകളിലുള്ളവര്‍ക്ക് അവരുടെ പ്രായത്തിന് യോജിച്ച രീതിയിലുമാകും ക്ലാസുകള്‍. നിലവില്‍ പരീക്ഷണാര്‍ത്ഥം ട്രയല്‍ ക്ലാസുകള്‍ നടത്തിവരുന്നുണ്ട്. ഈ ക്ലാസുകള്‍ക്ക് വലിയ പിന്തുണ ലഭിച്ചതോടെയാണ് ക്ലാസുകള്‍ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിപ്പിക്കാന്‍ അദ്ധ്യാപകര്‍ തീരുമാനിച്ചത്. അയര്‍ലണ്ടിന് പുറമെ യു.കെയിലും ‘അക്ഷര’ ക്ലാസുകള്‍ ലഭ്യമാണ്.

ഈ വരുന്ന ശനിയാഴ്ച ‘അക്ഷര’യുടെ ആദ്യ ക്ലാസ് ഔദ്യോഗികമായി ആരംഭിക്കും. ക്ലാസില്‍ നിങ്ങളുടെ കുട്ടിയെ ചേര്‍ക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക:

35 38 94561890
ജോജി അബ്രഹാം

0091 6238398553
ജോബി വീ ജി

comments

Share this news

Leave a Reply

%d bloggers like this: