ഡബ്ലിന്‍ ബസില്‍ ഉടമസ്ഥനില്ലാതെ ഒരു കവര്‍ നിറയെ പണം! 50, 100 യൂറോ നോട്ടുകളടങ്ങിയ ഒരു കവര്‍ ആരുമില്ലാത്ത ബസിലെ ഒരു സീറ്റില്‍ കിടക്കുന്നതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിലായി സേഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വടക്കന്‍ ഡബ്ലിനിലാണ് സംഭവം എന്നാണ് കരുതപ്പെടുന്നത്. വീഡിയോയിലെ സംഭാഷണമനുസരിച്ച് രണ്ട് ചെറുപ്പക്കാര്‍ ബസില്‍ കയറിയതായും, എന്തോ ഡീല്‍ പോലെ സംസാരിച്ച ശേഷം 60,000 യൂറോയിലധികം അടങ്ങിയ കവര്‍ ബസില്‍ ഉപേക്ഷിച്ച് ഇവര്‍ പോകുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു.
തുടര്‍ന്ന് ബസ് ഡിപ്പോയിലെത്തുമ്പോള്‍ ഗാര്‍ഡ പണം എടുത്ത് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തെ പറ്റി ഗാര്‍ഡ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.