ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് ജൂണ്‍ 7-ആം തീയതി രാവിലെ 7 മണി മുതല്‍ രാത്രി 10 വരെ നടക്കുന്ന തെരഞ്ഞെടുപ്പില്‍, അയര്‍ലണ്ടിലെ ഭരണകക്ഷിയായ Fine Gael പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഓഫിസിലെത്തി വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അടക്കം മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റവുവാങ്ങിയതിന് ശേഷമാണ് ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് സിറ്റി കൗണ്‍സില്‍ ഓഫിസിലെത്തിയത്.








ഭരണകക്ഷിയായ Fine Gael പാര്‍ട്ടിയുടെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് മത്സരിക്കുന്ന ഏക മലയാളിയാണ് ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു. വരും ദിവസങ്ങളില്‍ വളരെ ശക്തമായ മത്സരത്തിനാണ് Artane Whitehall ഇലക്ടറല്‍ വാര്‍ഡില്‍ കളമൊരുങ്ങുന്നത്. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേയ്ക്ക് എല്ലാവരുടെയും സഹകരണം ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത അയച്ചത്: റോണി കുരിശിങ്കല്‍ പറമ്പില്‍