ഐറിഷ് പതാക പറത്തി; വടക്കൻ അയർലണ്ടിൽ ബോട്ടിനു തീവച്ചു

വടക്കന്‍ അയര്‍ലണ്ടില്‍ ഐറിഷ് പതാക സ്ഥാപിച്ചതിനെത്തുര്‍ന്നുള്ള തര്‍ക്കത്തില്‍ ബോട്ടിന് തീവച്ചു. തിങ്കളാഴ്ച രാത്രി 7.45-ഓടെയാണ് Portballintrae-ലെ ബോട്ട് ക്ലബ്ബിന് സമീപത്തുവച്ച് സംഭവം നടന്നത്. സ്ഥലത്തെത്തിയ പൊലീസ് 25, 30, 63 പ്രായക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഐറിഷ് ഫ്‌ളാഗിന് സമാനമായ ത്രിവര്‍ണ്ണ പതാക ബോട്ടില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തതെന്നാണ് വിവരം. തീവച്ച ബോട്ടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

സംഭവത്തില്‍ ഒരാള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരികയും ചെയ്തിട്ടുണ്ട്. പ്രദേശികവാദത്തിലൂന്നിയ വിദ്വേഷകുറ്റകൃത്യം എന്ന നിലയിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.

Share this news

Leave a Reply