അയര്‍ലണ്ടിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ Fianna Fail-നും Fine Gael-നും മിന്നുന്ന വിജയം. മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകള്‍ വര്‍ദ്ധിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പ്രതിപക്ഷമായ Sinn Fein-ന് സാധിച്ചില്ല.
949 കൗണ്‍സില്‍ സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 248 സീറ്റുകള്‍ നേടി Finanna Fail ഒന്നാമതെത്തി. 245 സീറ്റുകളുമായി Fine Gael ആണ് രണ്ടാമത്. 186 സീറ്റുകള്‍ സ്വതന്ത്രര്‍ നേടിയപ്പോള്‍ 102 സീറ്റുകളിലാണ് Sinn Fein സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ജൂണ്‍ 7-ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 8-ന് ആരംഭിച്ച് 12-ന് ആണ് പൂര്‍ത്തിയായത്.
കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വോട്ട് നില പൂര്‍ത്തിയായപ്പോള്‍ സീറ്റ് നില ഇപ്രകാരം (2019 തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ ബ്രാക്കറ്റില്‍):
Fianna Fail- 248 (279)
Fine Gael- 245 (255)
Sinn Fein- 102 (81)
Green Party- 23 (49)
Labour Party- 56 (57)
Social Democrats- 35 (19)
People Before Profit- Solidarity- 13 (11)
Aontu- 8 (3)
Independants- 186
Others- 33