അയർലണ്ടിൽ ഏറ്റവുമധികം ചെറുപ്പക്കാർ ഉള്ളത് ഫിൻഗാളിൽ; ഏറ്റവും പ്രായമായവർ ഇവിടെയെന്നും റിപ്പോർട്ട്

അയര്‍ലണ്ടിലെ ജനസംഖ്യ 5.33 മില്യണ്‍ ആയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ്. 2022-ലെ കണക്കെടുപ്പ് വിശകലനം ചെയ്താണ് CSO റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും ചെറുപ്പക്കാരായ ആളുകളുള്ള പ്രദേശം ഫിന്‍ഗാള്‍ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ ശരാശരി പ്രായം 35.9 വയസ് ആണ്. 36.3 ശരാശരിയോടെ മീത്ത് ആണ് രണ്ടാമത്.

അതേസമയം ഏറ്റവും കൂടുതല്‍ ശരാശരി പ്രായക്കാര്‍ താമസിക്കുന്നത് Dún Laoghaire-Rathdown, Kerry, Mayo എന്നിവിടങ്ങളിലാണ്. ശരാശരി 40 വയസിന് മുകളിലാണ് ഇവിടുത്തെ അന്തേവാസികളുടെ പ്രായം.

രാജ്യത്തെ ആകെ ജനസംഖ്യയില്‍ 50% വീതം സ്ത്രീകളും പുരുഷന്മാരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനസംഖ്യ വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ ജനനനിരക്ക് കൂടിയതും, കുടിയേറ്റം വര്‍ദ്ധിച്ചതുമാണ്. റഷ്യയുമായുള്ള യുദ്ധം ആരംഭിച്ച ശേഷം 107,000-ലധികം പേരാണ് ഉക്രെയിനില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് അഭയാര്‍ത്ഥികളായി എത്തിയത്. ജൂണ്‍ 2 വരെയുള്ള ഒരാഴ്ചയ്ക്കിടെ മാത്രം 100-ലധികം പേര്‍ എത്തി.

Share this news

Leave a Reply

%d bloggers like this: