അയര്‍ലണ്ടിലെ ജനകീയ ചിപ്‌സ് ബ്രാന്‍ഡായ Tayto ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. ചില ചിപ്‌സ് പാക്കറ്റുകളില്‍ ഗോള്‍ഫ് ബോളിന്റെ കഷണങ്ങള്‍ പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി.
ഉരുളക്കിഴങ്ങ് കൃഷിക്കൊപ്പം ഗോള്‍ഫ് ബോളും പെട്ടുപോയതാണെന്നും, പിന്നീട് ഈ ഉരുളക്കിഴങ്ങുകളുപയോഗിച്ച് ചിപ്‌സ് ഉണ്ടാക്കുമ്പോള്‍ അതിനകത്ത് ബോളിന്റെ കഷണങ്ങള്‍ കൂടിച്ചേരുകയായിരുന്നുവെന്നുമാണ് കരുതുന്നത്.
2024 ഓഗസ്റ്റ് 21, 22, 23 തീയതികള്‍ എക്‌സ്പയറി ഡേറ്റ് ആയിട്ടുള്ള പാക്കുകളാണ് തിരിച്ചെടുക്കുന്നത്. തിരിച്ചെടുക്കുന്ന പാക്കുകളുടെ വിവരങ്ങള്‍ ചുവടെ:
Tayto Cheese & Onion 37g
Tayto Salt & Vinegar 37g
Tayto Cheese & Onion 6 pack (6x25g)
Tayto Variety 6 pack (6x25g)
Tayto Cheese & Onion 6 pack flashed €2.50 (6x25g)
Tayto Variety 6 pack flashed €2.50 (6x25g)
Tayto Cheese & Onion 10 pack flashed €3.75 (10x25g)
Tayto Cheese & Onion 12 pack (12x25g)
ഉപഭോക്താക്കള്‍ ഇവ വാങ്ങുകയോ, വാങ്ങിയവര്‍ കഴിക്കുകയോ ചെയ്യരുത്. നടപടിയില്‍ കമ്പനി ക്ഷമാപണം നടത്തിയിട്ടുമുണ്ട്.