ഗാര്‍ഹിക പീഢനം, ലൈംഗിക പീഡനം, ആക്രമണം മുതലായവ നടത്തിയതിന് 2016 മുതല്‍ ഐറിഷ് സേനയില്‍ നിന്നും പിരിച്ചുവിട്ടത് മൂന്ന് സൈനികരെ. ലിമറിക്കില്‍ യുവതിയെ മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ Cathal Crotty എന്ന സൈനികന്‍ അടക്കമുള്ളവരാണ് പിരിച്ചുവിടപ്പെട്ടവര്‍.
െൈലംഗിക പീഡനം നടത്തിയ മറ്റൊരു സൈനികനെ 2017-ലാണ് പിരിച്ചുവിട്ടത്. ഗാര്‍ഹിക പീഢനത്തിന്റെ പേരില്‍ 2023-ല്‍ മറ്റൊരാളെയും സേനയില്‍ നിന്നും പുറത്താക്കി. സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവ് Holly Cairns ആവശ്യപ്പെട്ടതനുസരിച്ച് പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രിയായ മീഹോള്‍ മാര്‍ട്ടിനാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഐറിഷ് സേനയിലെ 68 പേര്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുകയോ, നിലവില്‍ കോടതി വിചാരണ നേരിടുകയോ ചെയ്യുന്നുണ്ടെന്ന് ജൂണില്‍ മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. ഇതില്‍ ആറെണ്ണം ഗാര്‍ഹികപീഢനം, അഞ്ചെണ്ണം ലൈംഗികപീഡനം എന്നീ കേസുകളാണ്. 24 കേസുകള്‍ ആക്രമണത്തിനുമാണ്.