2007-ന് ശേഷം ഏറ്റവുമധികം ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കുന്ന വര്‍ഷത്തിലെ രണ്ടാം പാദമായി 2024-ലെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങള്‍ . 2024-ലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍) മോര്‍ട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയര്‍മാരുടെ എണ്ണം, ആദ്യ പാദത്തെക്കാള്‍ 20% അധികമാണെന്ന് Banking and Payments Federation of Ireland’s (BPFI) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ മൂന്ന് മാസങ്ങള്‍ക്കിടെ അനുവദിച്ച ആകെയുള്ള 10,100 മോര്‍ട്ട്ഗേജുകളില്‍ 62.3 ശതമാനവും ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കാണ്. 2007-ന് ശേഷം വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇത്രയും ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക് മോര്‍ട്ട്ഗേജുകള്‍ ലഭിക്കുന്നത് ഇതാദ്യമായാണ്. 5.5% ആണ് ഫസ്റ്റ് ടൈം ബയര്‍മാരുടെ മോര്‍ട്ട്ഗേജ് വര്‍ദ്ധന. പൊതുവില്‍ മോര്‍ട്ട്ഗേജ് അനുവദിക്കല്‍ 2.2 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.
അതേസമയം കൂടുതല്‍ ഫസ്റ്റ് ടൈം ബയര്‍മാര്‍ ഭവനപിവണിയിലേയ്ക്ക് എത്തുന്നുണ്ടെങ്കിലും, നിലവില്‍ വീടുള്ളവരോ, നേരത്തെ വീട്ടുടമകള്‍ ആയിരുന്നവരോ പുതിയ വീടുകള്‍ വാങ്ങാനോ, നിലവിലെ വീട് മാറ്റാനോ ആയി മോര്‍ട്ട്ഗേജുകള്‍ എടുക്കുന്നത് വളരെ കുറവാണെന്ന് BPFI പറയുന്നു. ‘Mover purchase mortgages’ എന്നറിയപ്പെടുന്ന ഇവയുടെ എണ്ണം കഴിഞ്ഞ പാദത്തില്‍ 3.1% കുറഞ്ഞു. നിലവില്‍ വീട് വാങ്ങി മോര്‍ട്ട്ഗേജ് അടച്ച് തീര്‍ത്തവര്‍ വീണ്ടും വീട് മാറാന്‍ താല്പര്യപ്പെടുന്നില്ല എന്നാണ് ഇതിനര്‍ത്ഥമെന്നും BPFI പറയുന്നു. വിപണിയിലെ വീടുകളുടെ ലഭ്യതക്കുറവും ഇതിന് കാരണമായേക്കാമെന്ന് വാദമുണ്ട്.