ഡബ്ലിനിൽ ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് നാളെ (ശനി, 9 നവംബർ)

അയർലണ്ടിലെ കേരള വോളിബോൾ ക്ലബ്ബിന്റെ (KVC Ireland) 15 – ആം വാർഷികത്തോടനുബന്ധിച്ച് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് നവംബർ 9 ശനിയാഴ്ച Gormanston Sports Complex -ലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. 

അന്നേ ദിവസം രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ഇന്ത്യൻ അംബാസിഡർ ഭദ്രദീപം കൊളുത്തി ടൂർണമെന്റ്  ഉത്ഘാടനം ചെയ്യും. തുടർന്ന് യു.കെ യിലെ പ്രമുഖ ടീമുകളായ കാർഡിഫ് , ബെർമിങ്ങാം , ലിവർപൂൾ, Taste  of Wirral  , അയർലണ്ടിലെ പ്രമുഖ ടീമുകളായ KVC ഡബ്ലിൻ, നാവൻ റോയൽസ്, KVC കോർക്ക് , AVC ആഡംസ്‌ടൗൺ  എന്നിവർ അണിനിരക്കുന്ന വാശിയേറിയ മത്സരങ്ങൾ അരങ്ങേറും. 

മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി ട്രോഫിയും  1501 യൂറോയും Xpress Health – ഉം Ed-Hoc ഉം ചേർന്ന് നല്കുന്നു. രണ്ടാം സ്ഥാനക്കാർക്ക് 801 യൂറോയും ട്രോഫിയും G&V കാറ്ററിംഗ് സ്പോൺസർ ചെയ്യുന്നു. മൂന്നാം  സ്ഥാനക്കാർക്ക് 351 യൂറോയും ട്രോഫിയും Le Divano നൽകുന്നു. കൂടാതെ Bluechip Tiles ബെസ്റ്റ് അറ്റാക്കർക്കും , ബെസ്റ്റ് സെറ്റർക്ക് Hollilander Agency -യും  , ബെസ്റ്റ് ബ്ലോക്കർക്ക് VSL Blinds ഉം സ്പോൺസർ ചെയ്യുന്ന ട്രോഫിയും അവാർഡുകളും നല്കുന്നു. 

ആവേശകരമായ ഈ വോളിബോൾ മത്സരങ്ങൾ കണ്ടാസ്വദിക്കാൻ അയർലണ്ടിലെ എല്ലാ വോളീബോൾ പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകർ  അറിയിച്ചു.

Location: https://g.co/kgs/LMQCito

Share this news

Leave a Reply