ഐറിഷ് ഇലക്ഷൻ: നിങ്ങളുടെ മണ്ഡലം ഏതെന്ന് കണ്ടെത്താം…

അയര്‍ലണ്ടില്‍ നവംബര്‍ 29-ന് പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 43 മണ്ഡലങ്ങളില്‍ നിന്നായി 174 ടിഡിമാരെ ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കും.

അതേസമയം മുന്‍ തെരഞ്ഞെടുപ്പില്‍ നിന്നും മണ്ഡലങ്ങളുടെ എണ്ണവും, ടിഡിമാരുടെ സീറ്റും ഇത്തവണ അധികമാണ്. പുതുതായി നാല് മണ്ഡലങ്ങളും, 14 സീറ്റുകളുമാണ് ഇത്തവണ അധികമായി ഉള്ളത്.

നിങ്ങള്‍ ഏത് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത് എന്ന് മനസിലാക്കാനായി ഇലക്ടറല്‍ കമ്മീഷന്‍ വെബ്‌സൈറ്റിനെ ആശ്രയിക്കാം. നിങ്ങളുടെ അഡ്രസ് അല്ലെങ്കില്‍ എയര്‍കോഡ് നല്‍കിയാല്‍ ഏത് മണ്ഡലത്തിലാണ് നിങ്ങളുടെ വോട്ട് എന്ന് കാണാവുന്നതാണ്.

ഇതിനായി: https://www.electoralcommission.ie/what-constituency-am-i-in/

Share this news

Leave a Reply

%d bloggers like this: