2024 ഡിസംബർ 2 മുതൽ 2025 ജനുവരി 31 വരെയുള്ള കാലയളവില്‍, കാലാവധി കഴിഞ്ഞ ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡ് ഉള്ള പ്രാവാസികൾക്ക് ഐറിഷ് സർക്കാരിന്റെ പ്രത്യേക ക്രമീകരണത്തോടെ യാത്രാ അനുമതി ലഭിക്കും.
ക്രിസ്മസ് കാലയളവിൽ അന്താരാഷ്ട്ര യാത്ര പോകാനാഗ്രഹിക്കുന്ന അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശ പൗരന്മാർ അവരുടെ കാലാവധി കഴിഞ്ഞ IRP കാർഡ് ഉപയോഗിച്ച് ആന്താരാഷ്ട്ര യാത്രകൾ നടത്താന്‍ ഡിപ്പാർട്ട്മെൻ്റ് ഓഫ് ലോ ആൻഡ് ജസ്റ്റിസ് ന്റെ ഈ പ്രത്യേക ക്രമീകരണത്തിലൂടെ സാധിക്കും.
അടുത്തിടെ കാലാവധി കഴിഞ്ഞ ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡുള്ള അയർലണ്ടിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് 2025 ജനുവരി 31 വരെ രാജ്യത്ത് വീണ്ടും പ്രവേശിക്കാനായി ഈ കാർഡ് ഉപയോഗിക്കാം.
ഇവർക്ക് യാത്രക്കായി Travel Confirmation Note നൽകുമെന്ന് ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) പ്രഖ്യാപിച്ചു. ജനുവരി 31-ന് ശേഷം വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പെർമിറ്റ് കാർഡ് മുൻകൂറായി പുതുക്കണം.എട്ട് ആഴ്ചയ്ക്കുള്ളിൽ കാലഹരണപ്പെട്ട ഐആർപി കാർഡ് കൈവശം വച്ചിരിക്കുന്ന വ്യക്തികൾക്കും, പുതുക്കലിനായി അപേക്ഷിക്കുന്നവർക്കും ഈ കാലയളവിനുള്ളിൽ വിദേശത്തേക്ക് യാത്ര ചെയ്യാനും, തിരികെ രാജ്യത്ത് പ്രവേശിക്കാനും കഴിയും. ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി കാർഡ്) ഐഎസ്ഡി ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിന് മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം.
യാത്ര ചെയ്യുന്നതിനുമുമ്പ്, വ്യക്തികൾ ഇമിഗ്രേഷൻ അധികാരികൾക്കും എയർലൈനുകൾക്കും (ബാധകമെങ്കിൽ) ട്രാവൽ നോട്ടീസിന്റെ പകർപ്പ്, കാലഹരണപ്പെട്ട പെർമിറ്റ് കാർഡ്, പുതുക്കൽ അപേക്ഷയുടെ തെളിവ് (email confirmation) എന്നിവ ഹാജരാക്കണം.
നിശ്ചിത കാലയളവിന് മുമ്പ് IRP കാലാവധി തീരുകയും, പുതുക്കിയ കാര്‍ഡ് ലഭിക്കുകയും ചെയ്യാത്തവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. സിംഗിൾ എൻട്രി വിസ അല്ലെങ്കിൽ മുൻകൂർ ലാൻഡിംഗ് സ്റ്റാമ്പ് ഉള്ളവർക്കും, അയര്‍ലണ്ടിലേക്ക് തിരികെ പോകുന്നതിനായി റീ എൻട്രി വിസ ആവശ്യമാണ്.
എല്ലാ വിമാനക്കമ്പനികൾക്കും വിദേശ മിഷനുകൾക്കും ഈ പുതിയ നടപടികൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുമെന്ന് ISD അറിയിച്ചു.
സാധുവായ ഇൻ-ഡേറ്റ് മൾട്ടി-എൻട്രി വിസയുള്ള യാത്രക്കാർക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. സിംഗിള്‍ എന്‍ട്രി വിസ പ്രകാരം, ലാന്‍ഡിങ്ങിന് മുമ്പ് സ്റ്റാപ് ചെയ്ത് അയര്‍ലണ്ടിലെത്തിയവര്‍ തിരികെ നാട്ടിലേയ്ക്ക് പോകുകയാണെങ്കില്‍, തിരികെ വരാന്‍ വീണ്ടും വിസ എടുക്കണം. ഈ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നീതിന്യായ വകുപ്പിൻ്റെ ഐറിഷ് ഇമിഗ്രേഷൻ വെബ്സൈറ്റിൽ (http://www.irishimmigration.ie) ലഭ്യമാണ്.