മലയാളികൾക്ക് നാണക്കേട്; കുവൈത്ത് ബാങ്കിൻ്റെ 700 കോടി തട്ടിയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയ മലയാളികളില്‍ ചിലര്‍ അയര്‍ലണ്ടിലും? 1425 മലയാളികളെ പോലീസ് തിരയുന്നു

ലോകമാകെയുള്ള മലയാളികള്‍ക്ക് നാണകേടുണ്ടാക്കി കുവൈറ്റിൽ 700  കോടി രൂപയുടെ ബാങ്ക് വായ്‌പ്പകൾ  തിരിച്ചടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്ക് മുങ്ങിയ 1425  മലയാളി  ആരോഗ്യ  പ്രവർത്തകരില്‍ ചിലര്‍ അയര്‍ലണ്ടിലും എത്തിയിട്ടുണ്ടാവാം എന്ന് അയര്‍ലണ്ടിലെ ചില മലയാളികള്‍ സംശയം പ്രകടിപ്പിക്കുന്നു. കുവൈറ്റിൽ നിന്നും  തട്ടിപ്പ് നടത്തി മുങ്ങിയവരിൽ ചിലർ മാത്രമാണ് നിലവിൽ കേരളത്തിലുള്ളൂ. മറ്റുള്ളവർ യൂറോപ്പ്,അമേരിക്ക,കാനഡ,ഓസ്‌ട്രേലിയ,ന്യുസിലാൻഡ്  എന്നീ രാജ്യങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഗൾഫ്  ബാങ്ക്  കുവൈറ്റ്  ഷെയർ ഹോൾഡിങ്  കമ്പനിയിലെ    ഉദ്യോഗസ്ഥർ വ്യാഴാഴ്ചയാണ്  കേരളത്തിലെത്തി  പൊലീസിന്  പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

കുവൈറ്റിൽ വൻ ശമ്പളത്തോടെ ജോലി ചെയ്തിരുന്നവർ വരെ തട്ടിപ്പിന്റെ ഭാ​ഗമായതായാണ് പറയുന്നത്. ചെറിയ വായ്‌പകൾ എടുത്ത്   മുടങ്ങാതെ പണമടച്ച് ബാങ്കിന്റെ വിശ്വാസ്യത നേടിയെടുത്തതിന്  ശേഷമാണ് വലിയ വയ്‌പ്പ്പകൾ   എടുത്ത്  തിരിച്ചടയ്ക്കാതെ മിക്കവരും  രാജ്യം വിടുന്നത്. ലോകമാകെയുള്ള മലയാളിക്ക്  മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്ന സംഭവമെന്ന  വിമർശനങ്ങളാണ് വ്യാപകമായി ഉയരുന്നത് .പ്രതി ചേർക്കപ്പെട്ടിരിക്കുന്നവരിൽ കൂടുതലും കുവൈറ്റിലെ  ആരോഗ്യമേഖലയിൽ ജോലി  ചെയ്യുന്നവരാണ്.

2019-22  കാലത്താണ്  കൂടുതൽ   തട്ടിപ്പുംനടന്നിരിക്കുന്നത്.പലരും 50  ലക്ഷം മുതൽ 3  കോടി വരെയാണ്  തിരിച്ചടയ്ക്കേണ്ടത്. ഗൂഢാലോച ,കെട്ടിച്ചമച്ച രേഖകൾ എന്നീവ  ഉപയോഗിച്ച്  ബാങ്കിനെ കബിളിപ്പിക്കുകയും,സ്വത്ത് തട്ടിയെടുത്ത് രാജ്യം വിട്ടത്  ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ്  പോലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സ്വത്തുക്കൾ  കണ്ടെടുത്തത്   ജപ്തി  ചെയ്ത് കുടിശിക തിരിച്ചടയ്ക്കുന്നതിനു  പിന്നാലെ  ഏഴുവർഷം  വരെ പ്രതികൾ  ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

ആരോഗ്യമേഖലയിൽ  ജോലി ചെയുന്നതുകൊണ്ടാണ്  ഇത്രയും വലിയ വായ്പ തുക ഇവർക്ക് ലഭിച്ചതിനു പിന്നിലെ പ്രധാന കാരണം.കുവൈറ്റിലെ  ആരോഗ്യ ജീവനക്കാർക്ക് ബാങ്ക് ലോണുകൾ വളരെ എളുപ്പത്തിൽ ലഭിക്കും. ചെറിയ ലോണുകൾ എടുത്ത്  കൃത്യമായി അടച്ചു തീർത്തതിന് ശേഷമായിരിക്കും മികച്ച ക്രെഡിറ്റ് സ്‌കോർ  നേടി   തുടർന്ന് ഒരു കോടിക്ക് മുകളിൽ  ലോണുകളെടുത്ത് ഇവർ മുങ്ങുന്നത്.കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് വരുന്ന  പൗരന്മാർക്കെതിരെ കേസെടുക്കാൻ നിയമപരമായി സാധിക്കും. 

കേരള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വോഷണം തുടങ്ങി. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ പൗരന്മാർ വിദേശ രാജ്യങ്ങളിൽ വെച്ച്  കുറ്റം ചെയ്താൽ ബി.എൻ.എസ്.സെക്ഷൻ 208 പ്രകാരം ബാങ്കുകൾക്ക്  കേസുമായി മുന്നോട്ടു പോകാൻ കഴിയും.

Share this news

Leave a Reply

%d bloggers like this: