സൌത്ത് ഡബ്ലിനിൽ 195 അപ്പാര്‍ട്ട്മെന്റ്കള്‍ വാടകയ്ക്ക്, ഇന്ന് മുതല്‍ അപേക്ഷിക്കാം

സൌത്ത് ഡബ്ലിനിൽ 195 അപ്പാര്‍ട്ട്മെന്റ്കള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള  അപേക്ഷകൾ ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങും.

ഷാൻകില്ലിലെ Shanganagh Castle Estate ല്‍ സ്ഥിതിചെയ്യുന്ന ഈ അപ്പാര്‍ട്ട്മെന്റ്കള്‍ ജനുവരി 2025-ൽ ഒരു ലോട്ടറി മാർഗം വഴി അപേക്ഷകര്‍ക്ക് വിതരണം ചെയ്യപ്പെടും. അപേക്ഷാ പോർട്ടൽ ഇന്ന്, ഡിസംബർ 10-ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും.

ഈ 195 വാസസ്ഥലങ്ങളിൽ 19 സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ, 40 സിംഗിള്‍ ബെഡ്, 107 രണ്ട് ബെഡ്, 29 മൂന്ന് ബെഡ് അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്നു. സ്റ്റുഡിയോ അപ്പാർട്ട്മെന്റിന്റെ മാസവാടക €1,175 ആണ്, സിംഗിള്‍ ബെഡിന്റെ വാടക €1,250 ആണ്. രണ്ട് ബെഡ് അപ്പാർട്ട്മെന്റുകൾ €1,575 പ്രതിമാസവും, മൂന്ന് ബെഡ് അപ്പാർട്ട്മെന്റുകൾ €1,775 പ്രതിമാസവും വാടകയ്ക്ക് ലഭ്യമാണ്.

അപേക്ഷകർക്ക് €66,000-ന് താഴെയുള്ള നെറ്റ് കുടുംബവരുമാനം ഉണ്ടായിരിക്കണം. വാടക  അവരുടെ മാസവരുമാനത്തിന്റെ 35%-നു കൂടുതൽ അകാതിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍  available on the Land Development Agency website.

Share this news

Leave a Reply