2024-ല്‍ അയര്‍ലണ്ട്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്ത്, ഗൂഗിളിന്‍റെ ‘Year in Search’ ലെ വിവരങ്ങള്‍ അറിയാം

ഈ വര്‍ഷം അയർലണ്ടിൽ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത് Euro 2024-യും അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്-ഉം ആയിരുന്നു, ഗൂഗിളിന്റെ 2024-ലെ Year in Search’ ലെ ഡാറ്റ അനുസരിച്ചുള്ള കണക്കാണിത്.

Euro 2024 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അയർലണ്ടിലെ ജനങ്ങൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അമേരിക്കയിലെ തിരഞ്ഞെടുപ്പും അയര്‍ലണ്ടില്‍ വലിയ ആവേശം സൃഷ്ടിച്ചു.

വെൽസിന്റെ പ്രിൻസസായ കേറ്റ് മിഡിൽടൺ, നെറ്റ്ഫ്ലിക്സ് ഷോ ബേബി റെയിൻഡിയർ, ഓളിമ്പിക്സ് എന്നിവ ‘മോസ്റ്റ്‌ പോപ്പുലര്‍ സെര്‍ച്ച്‌’ വിഭാഗത്തില്‍ മൂന്നാമത്, നാലാമത്, അഞ്ചാമത് സ്ഥാനങ്ങൾ നേടി.

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് പിന്നാലെ കേറ്റ് മിഡിൽടൺ, കെല്ലി ഹാരിംഗ്ടൺ, ഡാനിയൽ വിഫൻ, ലൂക്ക് ലിറ്റ്ലർ എന്നിവർ 2024-ൽ ഏറ്റവും കൂടുതൽ ഗൂഗിളില്‍ തിരഞ്ഞ വ്യക്തികളായി. ഐറിഷ് ഒളിമ്പിക് താരങ്ങളോടുള്ള ജനങ്ങളുടെ ആഴത്തിലുള്ള സ്വാധീനം ഇത് കാണിക്കുന്നു.

സ്പോര്‍ട്സ് വിഭാഗത്തില്‍ Euro 2024, ഓളിമ്പിക്സ് എന്നിവക്ക് പുറമേ, പാരാലിമ്പിക്സ്, അയർലണ്ട് vs ന്യൂസിലാൻഡ്, അയർലണ്ട് vs ഇംഗ്ലണ്ട് മത്സരങ്ങളും ശ്രദ്ധ നേടിയിരുന്നു.

ബേബി റെയിൻഡിയർ 2024-ലെ ഏറ്റവും കൂടുതൽ തിരഞ്ഞ ടെലിവിഷൻ ഷോ ആയിരുന്നു. അതിനുശേഷം ഫൂൾ മി വൺസ് രണ്ടാമത്, ദ പെർഫക്റ്റ് കപ്പിൾ മൂന്നാമത്, വൺ ഡേ നാലാമത്, ദ ജെന്റിൽമൻ അഞ്ചാമത് സ്ഥാനങ്ങളിൽ എത്തി.

ചലച്ചിത്ര വിഭാഗത്തിൽ സാൾറ്റ്‌ബർൺ ഏറ്റവും കൂടുതൽ തിരഞ്ഞെ ചിത്രം ആയപ്പോള്‍, ഇറ്റ് എൻഡ്സ് വിത്ത് അസ്സ് രണ്ടാമതും ബീറ്റിൽജ്യൂസ്‌ മൂന്നാം സ്ഥാനത്തും എത്തി.

Share this news

Leave a Reply