ഗിന്നസ് ബ്രാൻഡഡ് മഗുകളിൽ, ഗിന്നസ് സ്റ്റോർഹൗസിൽ വിറ്റത് ഉൾപ്പെടെ, ഏകദേശം 21,660 എണ്ണം മാര്‍കെറ്റില്‍ നിന്നും പിന്‍വലിക്കാന്‍ നോട്ടീസ് പുറപ്പെടുവിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഉപയോക്താവിന് പൊള്ളലുണ്ടാക്കാൻ സാധ്യതയുള്ള സാങ്കേതിക പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
റികോൾ നടപടികൾ ആരംഭിച്ച ഷാമ്രോക്ക് ഗിഫ്റ്റ് കമ്പനി ഒരു നിർമ്മാണ പിഴവാണ് മഗിന്റെ പ്രശ്നത്തിന് കാരണമെന്ന് വ്യക്തമാക്കി.
ഈ പിഴവ് മഗിന്റെ അടിഭാഗം ദുർബലമാക്കാൻ ഇടയാക്കും. ഇതോടെ ചൂടുവെള്ളവുമായി സമ്പർക്കത്തിൽ വന്നാൽ മഗ് ലീക്കാകാനോ പൊട്ടാനോ സാധ്യതയുണ്ട്, എന്ന് കമ്പനി അറിയിച്ചു.
ഈ ഉൽപ്പന്നങ്ങൾ അയര്‍ലണ്ടിലെ നിരവധി കടകളിൽ വിൽപ്പനക്ക് വന്നിട്ടുണ്ട്, അവയിൽ ഗിന്നസ് സ്റ്റോർഹൗസ്, ഇന്റർനാഷണൽ റഗ്ബി എക്സ്പീരിയൻസ്, കെറി എയർപോർട്ട്, നോക് ഇൻറർനാഷണൽ എയർപോർട്ട്, ഷാനൻ എയർപോർട്ട് അതോറിറ്റി ഡാക്, സെന്റ് പാട്രിക്ക് കത്തീഡ്രൽ, ഈസൻസ് എന്നിവ ഉൾപ്പെടുന്നു.
റികോൾ ചെയ്ത ഉൽപ്പന്നങ്ങൾ വിറ്റ മുഴുവൻ റീറ്റെയിലർമാരുടെ പട്ടിക ഇവിടെ ലഭ്യമാണ്.
പിന്‍വലിച്ച ഉൽപ്പന്നങ്ങൾ താഴെപ്പറയുന്നവയാണ്: ഗിന്നസ് ടൂക്കാൻ എംബോസ്ഡ് മഗ്, ഗിന്നസ് ലേബൽ എംബോസ്ഡ് മഗ്, ഗിന്നസ് ടൂക്കാൻ എംബോസ്ഡ് മഗ്, ഗിന്നസ് സ്റ്റോർഹൗസ് എംബോസ്ഡ് മഗ്. ഈ ഉൽപ്പന്നങ്ങൾ 2024 മെയ് മുതൽ നവംബർ വരെ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.
ഉപഭോക്താക്കൾ ഈ മഗ്ഗിന്റെ ഉപയോഗം ഉടൻ നിർത്തണമെന്നും, കമ്പനി മുന്നറിയിപ്പ് നൽകി.
ഉപഭോക്താക്കൾ ഉൽപ്പന്നം വാങ്ങിയ സ്ഥലത്ത് തിരിച്ചു നല്കിയാല് പൂർണ്ണമായ റീഫണ്ട് ലഭിക്കും. അല്ലെങ്കിൽ, Shamrock Gift Company-യെ customerservice@shamrockgiftcompany.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം, എന്ന് കമ്പനി വ്യക്തമാക്കി.