കോർക്ക് പോർട്ടിൽ നിന്ന് 3 മില്യൺ യൂറോ വില വരുന്ന കൊക്കെയ്ൻ റവന്യു ഉദ്യോഗസ്ഥർ പിടികൂടി.
പിടിച്ചെടുത്ത മയക്കുമരുന്നിന് 43 കിലോഗ്രാമോളം തൂക്കം വരുമെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.
സൗത്ത് അമേരിക്കയിൽ നിന്ന് വന്ന പഴങ്ങളുടെ കണ്ടെയിനറിൽ നിന്നാണ് മയക്കുമരുന്നാണ് കണ്ടെത്തിയത്.
പരിശോധനകൾ ഇനിയും തുടരുമെന്നും, ഇത് ഇല്ലീഗല്‍ മയക്കുമരുന്നുകളുടെ ഇറക്കുമതി തടയുന്നതിന് നടത്തുന്ന തുടർച്ചയായ ഓപ്പറേഷനുകളുടെ ഭാഗമാണ് എന്നും റവന്യു അറിയിച്ചു.
കള്ളകടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ ഉണ്ടെങ്കില്‍ , പൊതുജനങ്ങൾക്ക് 1800 295 295 എന്ന നമ്പറിൽ രഹസ്യമായി റവന്യുവുമായി ബന്ധപെടാം.