യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ (UCD) ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ പുതിയ കണ്ടെത്തലുകൾ പ്രകാരം, ഡബ്ലിൻ നഗരത്തിലെ 10 പ്രധാന പ്രദേശങ്ങളിൽ ഉയര്‍ന്ന അളവില്‍ നൈട്രജൻ ഡൈഓക്സൈഡ് എന്ന വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി.
ഡബ്ലിൻ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ PM2.5 എന്ന സൂക്ഷ്മ കണികകളുടെ നിരക്കുകൾ ഉയർന്ന തോതില്‍ ഉള്ളതായി പഠനത്തില്‍ പറയുന്നു.
ഗൂഗിൾ എയർ വ്യൂ പദ്ധതിയുടെ ഭാഗമായി എയർ സെൻസറുകൾ ഘടിപ്പിച്ച ഇലക്ട്രിക് ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാറുകൾ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. 2022 മെയ് വരെയുള്ള ഒരു വർഷകാലയളവിൽ ആണ് ഈ കാറുകൾ വിവരശേഖരണം നടത്തിയത്.
വിവരശേഖരണം നടത്തിയ 49.4 ശതമാനം ദിവസങ്ങളിലും നൈട്രജൻ ഡയോക്സൈഡിന്റെ നിരക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാർഗ്ഗനിർദ്ദേശങ്ങൾ കവിഞ്ഞതായി പഠനത്തില്‍ പറയുന്നു. തിരക്കുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് അത് ഏറ്റവും കൂടുതലായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ടെംപിള്‍ ബാർ, ക്വേയ്സ്, ഒ’കോണൽ സ്ട്രീറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദോഷകരമായ സൂക്ഷ്മ മലിനീകരണ കണികകളുടെ ഉയർന്ന സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ ഉണ്ട്.
ദീര്‍ഘ കാലം വായു മലിനീകരണത്തിന് വിധേയരാകുന്നവരില്‍ ഹൃദ് രോഗങ്ങളും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഉണ്ടാകാൻ സാധ്യതയേറെ ആണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു
വായു മലിനീകരണത്തിന് കാരണമാകുന്ന എക്സ്പോഷർ ലെവലുകളെ കുറിച്ചും ഹോട്ട്സ്പോട്ടുകളും കുറിച്ചുള്ള തത്സമയ വിവരങ്ങൾ, പൊതു ബോധവൽക്കരണം വർദ്ധിപ്പിക്കാൻ സഹായകമാകും, ഇത് ഡബ്ലിനിലെ പ്രദേശങ്ങളിൽ വായു നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ (UCD) ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) യിലെ ഗവേഷകര്‍ അറിയിച്ചു.
ഡബ്ലിൻ നഗരത്തില്‍ ഉയര്‍ന്ന അളവില്‍ നൈട്രജൻ ഡൈഓക്സൈഡ് സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങള്‍ താഴെ കൊടുക്കുന്നു,
- Cork Street (from Brabazon Row to Newmarket)
- Saint John’s Road West (from Custom House Quay, to North Wall Quay, to Cardiff Lane)
- Promenade Road, crossing Bond Drive to Tolka Quay Road and Alexandra Road (Dublin Port)
- The road along the River Liffey extending to Temple Bar, crossing O’Connell Bridge and continuing to North Wall
- N81 (along Wood Quay and extending to Harold’s Cross Road and James’s Street)
- Crossroads around Newtown Court Way-Clarehall Avenue and Malahide Road-Churchwell Drive
- The area encompassing Sir John Rogerson’s Quay and Hanover Quay
- From Custom House Quay, extending along North Wall Quay to Alexandra Road
- Residential area located at the southeast side of Riverston Abbey; intersection of R101 and N3 (Dalymount) extending along R101 to Chesterfield and North Road of Phoenix Park