2025 ബജറ്റില്‍ പ്രഖ്യാപിച്ച നിരവധി സാമൂഹ്യ ക്ഷേമ സേവനങ്ങളുടെയും കോസ്റ്റ് ഓഫ് ലിവിംഗ് സേവനങ്ങളുടെയും വര്‍ദ്ധനവ് ഈ ജനുവരി മുതല്‍ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ഒക്ടോബറിലെ ബജറ്റില്‍ €2.2 ബില്യൺ കോസ്റ്റ് ഓഫ് ലിവിംഗ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പത്തോളം സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകളുടെ വിതരണം കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നിരുന്നു. ഈ ആനുകൂല്യങ്ങള്‍ ഇതുവരെ 1.4 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ലഭിച്ചു.
ഇതില്‍ നിരവധി സഹായങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ വിതരണം ചെയ്തിട്ടുണ്ടെങ്കിലും, പുതുവർഷത്തിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ സേവനങ്ങളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ പുതിയ ഗ്രാന്റുകൾ, സോഷ്യല്‍ വെല്‍ഫെയര്‍ വർധന, നികുതി പരിഷ്കാരങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന സേവനങ്ങളുടെ പൂർണ്ണവിവര പട്ടിക:
- ആഴ്ചയിലെ സോഷ്യല്‍ വെല്‍ഫെയര്‍ payments €12 വരെ വർധിപ്പിക്കും. അർഹരായ മുതിർന്നവർക്കും കുറഞ്ഞ നിരക്കിൽ പെൻഷൻ ലഭിക്കുന്നവർക്കും അനുപാത വർധന ഉണ്ടാകും.
- Maternity Benefit, Paternity Benefit, ദത്തെടുക്കൽ, മാതാപിതാക്കളുടെ ആനുകൂല്യങ്ങൾ എന്നിവയിൽ €15 വർധന.
- കുട്ടികളുടെ വയസിനനുസരിച്ചുള്ള ചൈൽഡ് സപ്പോർട്ട് പേയ്മെന്റ് (മുന്‍പ് Increase for a Qualified Child) 12 വയസിനു മുകളിൽ ഉള്ളവർക്ക് €8 വർധിച്ച് €62 ആകും.12 വയസിനു താഴെയുള്ളവർക്ക് €4 വർധിച്ച് €50 ആകും.
- 2024 ഡിസംബർ 1 മുതൽ ജനിക്കുന്ന കുട്ടികൾക്ക് ചൈൽഡ് ബെനിഫിറ്റിന്റെ (€140) ആദ്യ മാസത്തോടൊപ്പം €280 Newborn Baby Grant ആയി ലഭിക്കും.
- വർക്കിംഗ് ഫാമിലി പേയ്മെന്റ് നുള്ള നിശ്ചിത വരുമാനപരിധി, കുടുംബത്തിന്റെ വലുപ്പമൊന്നും കണക്കാക്കാതെ €60 വർധിപ്പിക്കും.
- സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് Carer’s Benefit ലഭിക്കും.
- ഫ്യൂവൽ അലവൻസ് സ്കീമിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്ക്, Carer’s Allowance ഫ്യൂവൽ അലവൻസ് നുള്ള qualifying payment ആയി പരിഗണിക്കും.
- ഡോമിസിലറി കെയർ അലൗൻസ് €20 മാസത്തിൽ വർധിപ്പിക്കും.
- വീട് വിറ്റ് കെയർ ഹോമിലേക്ക് മാറുമ്പോൾ അക്കൌണ്ടില്‍ ഉൾപ്പെടുത്താത്ത തുക 2025 ജനുവരി മുതൽ State Pension (Non-contributory), Disability Allowance, അല്ലെങ്കിൽ Blind Pension ലഭിക്കുന്നവർക്കായി €337,500 ആയി വര്‍ധിക്കും.
- ഫ്യൂവൽ അലവന്‍സിനുള്ള വരുമാനപരിധി 66 വയസ്സും അതില്‍ കൂടുതല്‍ ഉള്ളവര്‍ക്കും €524 (സിംഗിൾ) €1,048 (ദമ്പതികൾ) ആക്കി വര്‍ദ്ധിപ്പിച്ചു. അതിനാൽ കൂടുതൽ ആളുകൾക്ക് ഈ സേവനം ലഭിക്കും.
- എല്ലാ കുടുംബങ്ങൾക്കും ജനുവരി 1 മുതൽ €125 energy credit സഹായം ലഭിക്കും.
- തൊഴിലാളികൾക്ക് വർഷംതോറും നികുതി അടയ്ക്കാതെ വൗച്ചറുകൾ അല്ലെങ്കിൽ മറ്റ് നോൺ-കാഷ് ആനുകൂല്യങ്ങൾ ലഭിക്കും. 2025 ജനുവരി 1 മുതൽ, നികുതിക്കുള്ള പരമാവധി പരിധി €1,000ൽ നിന്ന് €1,500 ആക്കി വർധിപ്പിക്കും. വർഷത്തിൽ 5 നോൺ-കാഷ് ആനുകൂല്യങ്ങൾ ഉൾക്കൊള്ളാം (മുന്‍പ് 2 ആയിരുന്നു).
- ദേശീയ മിനിമം വേതനം 80 സെന്റ് വർധിപ്പിച്ച് €13.50 ആയി വര്‍ദ്ധിക്കും.
- 4% യൂണിവേഴ്സൽ സോഷ്യൽ ചാർജ് (USC) നിരക്ക് 3% ആക്കി കുറക്കും.
- ഹീറ്റ് പമ്പ് സ്ഥാപിക്കലിന് വേണ്ടി ഈടാക്കുന്ന വാറ്റ് നിരക്ക് 23%ൽ നിന്ന് 9% ആയി കുറയ്ക്കും.