പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) 2022-ലെ സർക്ക്യൂലാർ എക്കണമി ആൻഡ് വെയ്സ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് ഹൈലൈറ്റ്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2022-ൽ അയർലൻഡിൽ 15.7 ദശലക്ഷം ടൺ മാലിന്യം ഉത്പാദിപ്പിച്ചതായി പറയുന്നു. 2021-നെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 20% ആണ് മാലിന്യത്തിന്റെ വര്‍ദ്ധനവ്.
പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, അയർലൻഡിന്റെ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും ഉള്ള ശേഷി വളരെ മോശം നിലയിലാണെന്ന് പറയുന്നു. അതിനാല്‍ വിവിധ രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ യും വരുന്നു. 2022-ൽ 1.2 ദശലക്ഷം ടൺ മുനിസിപ്പൽ വെയ്സ്റ്റ് അയർലൻഡ് വിദേശത്തേക്ക് കയറ്റി അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വീട്ടുകളും വ്യാപാരസ്ഥാപനങ്ങളും ഉത്പാദിപ്പിക്കുന്ന മുനിസിപ്പൽ വെയ്സ്റ്റിന്റെ റീസൈക്കിൾ നിരക്ക് 41% ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഈ നിരക്കിൽ ഒരു മാറ്റവും വന്നിട്ടില്ല.
2022-ൽ പ്ലാസ്റ്റിക് പാക്കേജിംഗിന്റെ റീസൈക്കിൾ നിരക്ക് 32% ആയി ഉയർന്നു, 2021-ൽ നിന്നുള്ള 28% ൽ നിന്ന് ആശ്വാസകരമായ വർദ്ധനവാണ് പ്രകടമായത്. എന്നാൽ, 2025-ൽ പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിൾ ചെയ്യാനുള്ള ലക്ഷ്യം 50% ആയിരിക്കുമ്പോൾ, ഇപ്പോഴത്തെ നിലയിൽ അയർലൻഡിന് ഈ ലക്ഷ്യം കൈവരിക്കാൻ പ്രയാസമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതുപോലെ, ബില്‍ഡിംഗ് മേഖല വളരെ അധികം മാലിന്യം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇത് മൊത്തം ഉത്പാദിപ്പിക്കുന്ന വെയ്സ്റ്റിന്റെ പകുതിയിലധികം കൈകാര്യം ചെയ്യുന്നു.
ഈ റിപ്പോർട്ട് അയർലൻഡിന്റെ സർക്ക്യൂലാർ എക്കോണമിയിലേക്കുള്ള പുരോഗതി നിലച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്നതായി EPA ഡയറക്ടർ ഡേവിഡ് ഫ്ലിൻ പറഞ്ഞു.