അയർലണ്ടിലെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത 612 രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നതായി ഐറിഷ് നഴ്സ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (INMO) റിപ്പോർട്ട് ചെയ്തു.
ട്രോളി വാച്ച് ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്നലെ 429 പേർ അടിയന്തര വിഭാഗത്തിൽ കാത്തിരിക്കുകയാണ്, അതേസമയം 183 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിൽ ചികിത്സക്ക് കിടക്ക ലഭിക്കാത്തതുകൊണ്ട് കാത്തിരിക്കുന്നു.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമറിക്കിൽ മാത്രം 102 പേർ കിടക്കകള്‍ക്കായി കാത്തിരിക്കുന്നു. ഇതിൽ 41 പേർ അടിയന്തര വിഭാഗത്തിലും, 61 പേർ മറ്റ് വാർഡുകളിലാണ് കാത്തിരിക്കുന്നത്.
കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 75 രോഗികള്‍ കിടക്കകൾക്കായി കാത്തിരിക്കുന്നു. 63 പേർ അടിയന്തര വിഭാഗത്തിലും, 12 പേർ മറ്റ് വാർഡുകളിലും കിടക്കകള്‍ കിട്ടാതെ കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഏഴ് കുട്ടികൾ Our Lady’s Children’s Hospital ലും, Crumlin-ൽ മൂന്നും, നാല് കുട്ടികൾ Temple Street Children’s University Hospital-ലും കിടക്കകള്‍ ലഭ്യമല്ലാതെ വിഷമിക്കുന്നു.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൾവെയിൽ 48, സ്ലിഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ 45, ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ 26, മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ 24 എന്നിങ്ങനെ നിരവധി രോഗികള്‍ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് കാത്തിരിക്കുകയാണ്.
സെന്റ് വിൻസന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ അടിയന്തര വിഭാഗത്തിൽ 32 പേർ കിടക്കകള്‍ക്കായി കാത്തിരിക്കുന്നു.
Tallaght University Hospital ല്‍ 31, നാസ് ജനറൽ ഹോസ്പിറ്റലിൽ 25, ബോമോണ്ട് ഹോസ്പിറ്റലിൽ 21 എന്നിങ്ങനെയാണ് ചികിത്സക്കായി കിടക്കകള്‍ കിട്ടാതെ കാത്തിരിക്കുന്നവരുടെ എണ്ണം.