അയർലണ്ടിലെ തൊഴില്‍ മേഖലയില്‍ ഗ്രീന്‍ സ്കില്ലുകളുടെ ആവശ്യകതയില്‍ 22.1 ശതമാനം വര്‍ധനവ്

അയർലണ്ടിൽ അടുത്തിടെ നടന്ന ഗവേഷണ പ്രകാരം, രാജ്യത്തെ ഹരിത പ്രതിഭകളുടെ (ഗ്രീന്‍ സ്കില്‍സ്) ആവശ്യകതയില്‍ കഴിഞ്ഞ വര്‍ഷം 22.1% വളര്‍ച്ചയുണ്ടായി. ഇത് ആഗോള ശരാശരിയായ 11.6%-നെക്കാള്‍ കൂടുതല്‍ ആണ്.

മൈക്രോസോഫ്റ്റും ലിങ്ക്ഡ് ഇന്‍ ന്‍റെയും സഹകരണത്തോടെ IDA അയർലണ്ട് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ലേബർ മാർക്കറ്റ് പൾസ് പ്രകാരം, 2021 മുതൽ 2024 വരെ അയർലണ്ടിലെ ഹരിത പ്രതിഭകളുടെ ആവശ്യത്തിൽ 11.9% വളർച്ചയുണ്ടായപ്പോൾ, ആഗോളതലത്തിൽ അത് 6% മാത്രമായിരുന്നു, അതായത് ഇരട്ടിയിലധികം വളർച്ചയെന്ന് കാണിക്കുന്നു.

ലിങ്ക്ഡ് ഇന്റെ വിശകലനപ്രകാരം, അയർലണ്ടിലെ ജോലിവ്യവസായങ്ങളിൽ ഗ്രീന്‍ സ്കില്‍സ് ആവശ്യപ്പെടുന്ന ഒഴിവുകളുടെ ശതമാനം അന്താരാഷ്ട്ര തലത്തിനെ അപേക്ഷിച്ച്  ഏറ്റവും കൂടുതല്‍ ആണ്. ഇപ്പോൾ അയർലണ്ടിലെ എട്ടില്‍ ഒരു ജോലിക്ക് കുറഞ്ഞത് ഒരു ഗ്രീന്‍ സ്കില്‍ ആവശ്യമാണ്.

ഗ്രീന്‍ സ്കില്‍സ് പ്രധാനമായും യൂട്ടിലിറ്റീസ്, കൺസ്ട്രക്ഷൻ, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പരിസ്ഥിതി സ്വാധീന വിലയിരുത്തൽ, പ്രവർത്തന കാര്യക്ഷമത എന്നീ മേഖലകളിൽ ആവശ്യകത വേഗത്തിൽ വർദ്ധിക്കുകയാണ്.

ലേബർ മാർക്കറ്റ് പൾസ് ന്‍റെ റിപ്പോര്‍ട്ടില്‍, അയർലണ്ടിന്റെ സീറോ-കാർബൺ ഭാവിയിലേക്കുള്ള മുന്നേറ്റത്തിന് പ്രധാന വ്യവസായങ്ങളിൽ ഗ്രീന്‍ സ്കില്‍ സിന്‍റെ കൂടുതൽ നിക്ഷേപം അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നു.

ഗ്രീന്‍ സ്കില്‍സ് എന്നത് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര സാങ്കേതികവിദ്യകളും പ്രവര്‍ത്തനങ്ങളും പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള അറിവും കഴിവും ആണ്. ഇത് ജോലിയോടൊപ്പം,  ജീവിതത്തിലും പരിസ്ഥിതിക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന അറിവുകളും മൂല്യങ്ങളും ഉൾക്കൊള്ളുന്നു.

Share this news

Leave a Reply