അയർലൻഡിലെ ആദ്യ സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനില്‍

അയർലൻഡിലെ ആദ്യത്തെ സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനിൽ ആരംഭിച്ചു. ഏകദേശം ഒരു ദശകത്തിനു മുമ്പ് അനുമതി നൽകിയ പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.

ഡബ്ലിനിലെ Merchants Quay Riverbank centre ൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം ഇഞ്ചക്ഷൻ മുഖേന മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി ശുചിത്വവും സുരക്ഷിതവുമായ ഇടം നൽകുന്നു. ഇവർ മുൻകൂട്ടി സ്വന്തമായി എത്തിച്ച മയക്കുമരുന്നുകൾ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാനുള്ള സൗകര്യമാണിത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കുകയും, അതുവഴി ആരോഗ്യ പ്രശ്നങ്ങളും മറ്റു അപകടങ്ങളും കുറയ്ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഈ സംവിധാനം സുരക്ഷിതമായ ഇൻജെക്ഷൻ പ്രാക്ടീസ് പ്രോത്സാഹിപ്പിച്ച്, രോഗങ്ങളുടെ വ്യാപനവും അകാല മരണങ്ങളും തടയാൻ സഹായിക്കും.

2015-ലാണ് ഈ പദ്ധതിക്ക് ആദ്യ അംഗീകാരം ലഭിച്ചത്. എന്നാൽ ഒമ്പത് വർഷങ്ങൾക്കു ശേഷം മാത്രമാണ് കേന്ദ്രം നിലവിൽ വരുന്നത്. അശുദ്ധ ജലം ഉപയോഗിക്കുന്നതും സൂചികൾ പങ്കിടുന്നതുമൂലം ഉണ്ടാകുന്ന അബ്സസുകൾ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഇത് അയർലൻഡിന്റെ മയക്കുമരുന്ന് നയത്തിലെ ഒരു ചരിത്ര ദിനമാണ്. നിയന്ത്രിത ഇൻജെക്ഷൻ കേന്ദ്രങ്ങൾ ജീവൻ രക്ഷിക്കാനും ഓവർഡോസ് മരണങ്ങൾ കുറയ്ക്കാനും അഡിക്ഷനാല്‍ പ്രയാസപ്പെടുന്നവർക്കു മാനുഷികവും കരുണാപൂർണവുമായ പരിചരണം നൽകാമെന്നും തെളിയിച്ചിട്ടുണ്ട്. സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റിക്ക് വേണ്ടി വാദിച്ച അയർലൻഡിലെ ആദ്യ രാഷ്ട്രീയക്കാരിൽ ഒരാളായ Aodhan O Riordain പറഞ്ഞു.

Share this news

Leave a Reply