ഒക്ടോബറിൽ ഭവന വിലയില്‍ 9.7% വര്‍ദ്ധനവ്‌ : സി.എസ്.ഒ

അയർലണ്ടിലെ ഭവന വില വർദ്ധന തുടരുന്നു. ഒക്ടോബര്‍ വരെയുള്ള 12 മാസത്തിനിടെ വില 9.7% ഉയർന്നതയാണ് സെന്റ്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) ന്‍റെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്.

CSO പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഡബ്ലിനിലെ പ്രോപർട്ടി വില 10.4% ഉയർന്നു. അതേസമയം, ഡബ്ലിനു പുറത്തുള്ള വീടുകളുടെ വില 9.2% വരെ ഉയർന്നു.

ഇതിന് മുൻപ്, Economic and Social Research Institute (ESRI) പ്രോപർട്ടി വിപണിയിലെ മൂല്യ വർദ്ധനവ് 10% അധികമായെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

2013-ൽ പ്രോപർട്ടി വിലയുടെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് വിലകൾ 156.9% ഉയർന്നിട്ടുണ്ട്. കൂടാതെ, 2007-ലെ  എക്കാലത്തേയും ഉയർന്ന  വിലകളെക്കാൾ 15.2%  വര്‍ദ്ധിച്ചിരിക്കുന്നു.

2024 ഒക്ടോബര്‍ വരെ 12 മാസത്തിനിടെ വിറ്റ വീടുകളുടെ ശരാശരി വില 350,000 യൂറോ ആണ്. അതേസമയം ഏറ്റവും കുറഞ്ഞ ശരാശരി വില Leitrim ല്‍ ആണ് 179,000 യൂറോ. ഏറ്റവും കൂടിയ ശരാശരി വില Dún Laoghaire-Rathdown ല്‍ 645,000 യൂറോ യും ആണ്.

Share this news

Leave a Reply