2024-ല്‍ അയര്‍ലണ്ടിലെ ഊബർ ഡ്രൈവർമാരുടെ “Naughty and Nice” പട്ടികയിലെ സ്ഥലങ്ങള്‍ ഏതെല്ലാം എന്നറിയാം

ട്രാൻസ്പോർട്ടേഷൻ കമ്പനിയായ ഊബർ 2024-ലെ “Naughty and Nice” പട്ടിക പ്രസിദ്ധീകരിച്ചു. ഈ പട്ടിക, യാത്രക്കാരുടെ നല്ലതും മോശവുമായ പെരുമാറ്റം തിരിച്ചറിയാൻ തയ്യാറാക്കിയതാണ്. Naughty and Nice പട്ടിക വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ആണ് നിശ്ചയിച്ചിട്ടുള്ളത്.

‘Nice List’ ൽ, സാധാരണ നല്ല പെരുമാറ്റം, ഡ്രൈവർ എത്തുമ്പോൾ തയ്യാറായിരിക്കുക, സന്തോഷകരമായ സ്വഭാവം എന്നിവ അടങ്ങിയിരിക്കുന്നു`.

‘Naughty List’ ല്‍ rude അല്ലെങ്കിൽ ദേഷ്യത്തോടെയുള്ള പെരുമാറ്റം, കാറിൽ ഭക്ഷണം കഴിക്കൽ, വാതിൽ വലിച്ച് അടയ്ക്കൽ, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കുക, കാറിൽ പുകവലിക്കാൻ അല്ലെങ്കിൽ വേപ്പ് ചെയ്യാൻ ആവശ്യപ്പെടൽ എന്നിവ ഉൾപ്പെടുന്നു.

വാട്ടർഫോർഡ് സിറ്റി ‘Nice List’ റാങ്കിങ്ങിൽ ആദ്യ സ്ഥാനത്തെത്തി, പിന്നീട് കാസൽട്രോയ്, ബ്ലാൻചാർഡ്‌സ്ടൗൺ, സ്ലിഗോ ടൗൺ, ബാൽബ്രിഗൻ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്.

ഈ വർഷം ‘Naughty List’ ൽ സ്റ്റോണീബാറ്റർ ആണ് ആദ്യ സ്ഥാനത്ത് എത്തിയത്, അതിനു പിന്നാലെ സാൽട്ട് ഹിൽ, മെയ്‌നൂത്ത്, റാത്മൈനസ്, ടാലാ എന്നിവയാണു അടുത്ത സ്ഥാനങ്ങളിൽ എത്തിയത്.

“നമ്മുടെ ‘Naughty and Nice’ പട്ടിക വെറും വിനോദമല്ല, ഇത് ചെറിയ പ്രവർത്തനങ്ങൾ സമൂഹത്തില്‍ വലിയ വ്യത്യാസങ്ങൾ സൃഷ്‌ടിക്കാൻ എങ്ങനെ സഹായിക്കാമെന്ന് പുനഃപരിശോധിക്കാനുള്ള ഒരു അവസരമാണ്,” ഊബർ ഐർലാൻഡ് ജനറൽ മാനേജർ  Kieran Harte പറഞ്ഞു.

2024-ലെ ഏറ്റവും നല്ല പ്രദേശങ്ങൾ

Waterford City

Castletroy (Limerick)

Blanchardstown (Dublin)

Sligo Town

Balbriggan (Dublin)

Douglas (Cork)

Oranmore (Galway)

Dooradoyle (Limerick)

Dalkey (Dublin)

Castleknock (Dublin)

2024-ലെ ഏറ്റവും മോശം പ്രദേശങ്ങൾ

Stoneybatter (Dublin)

Salt Hill (Galway)

Maynooth (Kildare)

Rathmines (Dublin)

Tallaght (Dublin)

ause

Unmute

Athlone (Westmeath)

Dundalk (Louth)

Rochestown (Cork)

Kilkenny City

Tralee (Kerry)

Share this news

Leave a Reply

%d bloggers like this: