B&Q അയർലൻഡ് ലിമിറ്റഡ് രാജ്യത്തെ മൂന്ന് ഹോംബേസ് സ്റ്റോറുകൾ വാങ്ങാനുള്ള കരാറിലെത്തിയതായി അറിയിച്ചു. ലെറ്റർക്കെന്നി, നവൻ, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ സ്റ്റോറുകൾ €3.86 മില്യൺ ചെലവിലാണ് B&Q വാങ്ങുന്നത്. നിരവധി ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന ഹോംബേസ് സ്റ്റോറുകൾ ഈയിടെ അയര്‍ലണ്ടില്‍ പൂട്ടിയിരുന്നു.
ഇപ്പോൾ അയർലൻഡിൽ പ്രവർത്തിക്കുന്ന എട്ട് സ്റ്റോറുകൾക്കൊപ്പം ഈ പുതിയ സ്റ്റോറുകളും B&Q ന്റെ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്ന് കമ്പനി അറിയിച്ചു.
ഹോംബേസ് സ്റ്റോറുകൾ B&Q ബ്രാൻഡിലേക്ക് മാറിയതിന് ശേഷം, ഈ സ്റ്റോറുകൾക്കുള്ള മൊത്തം വിൽപ്പനാ വിസ്തീർണം 9,300 ചതുരശ്ര മീറ്ററിനും മേലായിരിക്കും.
ഈ കരാർ ഭൂമിയുടമകളുടെ അംഗീകാരത്തിനും customary regulatory അനുമതികൾക്കും വിധേയമാണ്. ഇടപാടുകള്‍ അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു.
B&Q ആദ്യ സ്റ്റോറിനെ 2025ന്റെ ആദ്യ പാദത്തിൽ തന്നെ B&Q ബ്രാൻഡിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2025 നകം ത്തന്നെ എല്ലാ സ്റ്റോറുകളും ബ്രാൻഡിലേക്ക് മാറ്റി പൂർത്തിയാക്കാനാണ് പദ്ധതി.
ഇടപാടുകൾ പൂർത്തിയാകുന്ന ശേഷം, മൂന്ന് സ്റ്റോറുകളിലുമുള്ള ജീവനക്കാരുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി, അവർ B&Q ജീവനക്കാരാകുമെന്ന് കമ്പനി അറിയിച്ചു.
B&Q, ബ്രിട്ടനിലും അയർലൻഡിലും 300-ലധികം സ്റ്റോറുകളുള്ള, യു.കെ.-യിലെ ഏറ്റവും വലിയ ഹോം ഇംപ്രൂവ്മെന്റ് & ഗാർഡൻ റീട്ടെയ്ലർ ആണ്. കമ്പനിക്ക് ഏകദേശം 21,000 ജീവനക്കാരുണ്ട്, കൂടാതെ ഓരോ വർഷവും 20 ദശലക്ഷം കസ്റ്റമേഴ്സ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.