ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ്റ്റൗൺ റോഡിൽ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ 30- വയസ് പ്രായമുള്ള ഒരു യുവതി മരിച്ചു. ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം. അപകടത്തില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടത്തിൽ പെട്ട നാലു കാല് നടയത്രക്കാരില് ഒരു പുരുഷനെ ഗുരുതരമായി പരിക്കേറ്റ് ബ്ലാഞ്ചാർഡ്സ്റ്റൗൺ കോൺലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈകുന്നേരം ഏകദേശം 5.45ഓടെ ഗാർഡാ സംഘം സംഭവസ്ഥലത്ത് എത്തി, റോഡിൽ ഫോറൻസിക് പരിശോധനകൾക്കായി ഗതാഗതം തടഞ്ഞു.
അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയുന്നവര്‍ ക്യാമറ ദൃശ്യങ്ങൾ, ഡാഷ്കാം ഉൾപ്പെടെ, കൈമാറണമെന്ന് ഗാര്‍ഡ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 5 മുതൽ 6 മണിക്കിടയിൽ ബ്ലാഞ്ചാർഡ്സ്റ്റൗൺ റോഡ് നോർത്ത് ഭാഗത്ത് ഉണ്ടായിരുന്നവര്‍, ഡാഷ്ക്യാം ഫൂട്ടേജ് ഉൾപ്പെടെയുള്ള ക്യാമറ ദൃശ്യങ്ങൾ കൈവശമുണ്ടെങ്കിൽ, അത് കൈമാറണമെന്ന് ഗാര്‍ഡ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ബ്ലാഞ്ചാർഡ്സ്റ്റൗൺ ഗാർഡാ സ്റ്റേഷനിലെ (01) 6667000 നമ്പറിൽ അല്ലെങ്കിൽ ഗാർഡാ രഹസ്യഹെൽപ് ലൈന്‍ 1800 666 111-ൽ ബന്ധപ്പെടാവുന്നതാണ്.