അയർലൻഡിൽ സന്ദർശനത്തിന് എത്തിയ പ്രവാസി മലയാളിയുടെ പിതാവ് മരണമടഞ്ഞു.വാട്ടർഫോർഡ് താമസിക്കുന്ന കോതമംഗലം സ്വദേശി ബേസിൽ രാജിന്റെ പിതാവ് ഏലിയാസ് ജോൺ ആണ് മരണമടഞ്ഞത്. കോതമംഗലം കോഴിപ്പിള്ളി പടിഞ്ഞാറേകാക്കുടിയിൽ കുടുംബാംഗമാണ്.അറുപത്തിയെഴു വയസായിരുന്നു.നാല്പത് ദിവസമായി വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണമടഞ്ഞത്.മരണാനന്തര ചിലവുകൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി വൻ തുക ആവശ്യമായി വന്നിരിക്കുകയാണ്.നിനച്ചിരിക്കാതെ വന്നു ചേർന്ന സാമ്പത്തിക ബാധ്യത തരണം ചെയ്യുവാൻ അയർലൻഡ് മലയാളികളുടെ സഹായം കുടുംബം തേടുന്നു.അതിനു വേണ്ടി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്ന Go Fund വഴി സഹായം ചെയ്യാവുന്നതാണ്.
https://gofund.me/08976199