രാജ്യത്തുടനീളം അതി ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് നാഷണല്‍ ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
ചില പ്രദേശങ്ങളിൽ 10 സെ.മീ വരെ മഞ്ഞുവീഴ്ചക്കുള്ള സാധ്യതയുണ്ടെന്ന് Met Éireann അറിയിച്ചു.
ഈ വാരാന്ത്യത്തിൽ കോർക്കിനും കെറിക്കും പ്രത്യേക സ്റ്റാറ്റസ് ഓറഞ്ച് റെയിൻ, സ്നോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാർലോ, കിൽകെന്നി, ലാവോയിസ്, ഓഫാലി, വിക്ലോ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി എന്നിവിടങ്ങളിൽ ഓറഞ്ച് സ്നോ ആൻഡ് ഐസ് അലേര്‍ട്ട് നൽകിയിട്ടുണ്ട്. ശനി വൈകുന്നേരം 5 മണി മുതൽ ഞായറാഴ്ച 5 മണി വരെയാണ് മുന്നറിയിപ്പ്
നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് കാലാവസ്ഥാ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി ഒരു വെർച്ചൽ മീറ്റിംഗ് സംഘടിപ്പിച്ചു.
കനത്ത മഞ്ഞുവീഴ്ച കാരണം യാത്രാ സാഹചര്യം അപകടകരമായിരിക്കും. അതിനാൽ, വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുകയും കൂടുതല്‍ സമയം എടുത്ത് യാത്ര ചെയ്യുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.