കിൽക്കെന്നിയിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70-കാരി മരിച്ചു

കിൽക്കെന്നി കൗണ്ടിയിലെ N25 ലെ ലഫാനിയിൽ ഇന്നലെ വൈകിട്ട് 5.50ഓടെ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 വയസ്സുള്ള ഒരു വയോധിക മരിച്ചു.  .

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. ഇവര്‍ തന്നെ ആയിരുന്നു കാർ ഓടിച്ചിരുന്നത്.

മൃതദേഹം വാട്ടർഫോർഡ് സർവകലാശാലാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടം പരിശോധന ഇന്ന് നടത്തും.

അപകടത്തിൽ ഉള്‍പെട്ട കാറിന്റെ ഡ്രൈവറായ 30-കാരനും 20 വയസ്സുള്ള സഹയാത്രികയും  ചെറിയ പരിക്കുകളോടെ വാട്ടർഫോർഡ് സർവകലാശാലാശുപത്രിയിൽ ചികിത്സയിലാണ്.

ഫൊറൻസിക് സംഘത്തിന്റെ പരിശോധനയ്‌ക്കായി N25 റോഡിൽ ലഫാനി റൗണ്ട്‌ബൗട്ട് മുതൽ ഗ്ലെൻമോർ റൗണ്ട്‌ബൗട്ട് വരെ ഇന്ന് രാവിലെ അടച്ചിട്ടു.

Share this news

Leave a Reply