അയര്‍ലണ്ടിലെ ചില പ്രദേശങ്ങളിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ 11 കൗണ്ടികളിൽ ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. രാജ്യം “multi-weather hazard event” നേരിടുന്ന രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ Met Éireann ആണ് മുന്നറിയിപ്പ് നൽകിയത്.
ഇന്ന് വൈകുന്നേരം 5 മണി വരെ മൺസ്റ്ററിലും സൗത്ത് ലെയിൻസ്റ്ററിലും ഉടനീളം 24 മണിക്കൂർ സ്റ്റാറ്റസ് ഓറഞ്ച് സ്നോ മുന്നറിയിപ്പ് നിലനിൽക്കും, മറ്റ് ഭാഗങ്ങളില്‍ യെല്ലോ അലേർട്ടും നിലനില്‍ക്കും.
കോർക്ക്, കെറി, വാട്ടർഫോർഡ്, എന്നിവിടങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് മഴയും മഞ്ഞുവീഴ്ചയും ഉണ്ടാവാമെന്ന് Met Éireann മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Carlow, Kilkenny, Laois, Offaly, Wicklow, Clare, Limerick, Tipperary എന്നിവിടങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് സ്നോ-ഐസ് മുന്നറിയിപ്പ് നിലവിലുണ്ട്. ഈ കൗണ്ടികളിലും കാര്യമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി Met Éireann മുന്നറിയിപ്പ് നൽകുന്നു.