അയര്‍ലണ്ടില്‍ അതി ശൈത്യം തുടരുന്നു; വീണ്ടും സ്റ്റാറ്റസ് യെല്ലോ സ്നോ-ഐസ് മുന്നറിയിപ്പ്

നാളെ ഉച്ചവരെ രാജ്യത്തുടനീളം വീണ്ടും സ്റ്റാറ്റസ് യെല്ലോ സ്നോ-ഐസ് മുന്നറിയിപ്പ് നൽകി Met Éireann, അപകടകരമായ യാത്രാ സാഹചര്യങ്ങളും പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് ഉച്ച മുതൽ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.

ശീതകാല മഴ കൂടുതൽ മഞ്ഞിന് കാരണമാകും അതിനാല്‍ കൂടുതൽ യാത്രാ തടസ്സം പ്രതീക്ഷിക്കുന്നു.

അതേസമയം, രാജ്യത്തുടനീളം നിലനിന്നിരുന്ന യെല്ലോ താഴ്ന്ന താപനില/ഐസ് മുന്നറിയിപ്പ് നീട്ടിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെ നിലവിലുണ്ടായിരുന്ന മുന്നറിയിപ്പ്, അന്ന് അർദ്ധരാത്രി വരെ നീണ്ടുനിൽക്കും.

രാജ്യം അതി ശൈത്യത്തിന്‍റെ പിടിയിൽ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ അപകടകരമായ യാത്രാ സാഹചര്യങ്ങളെക്കുറിച്ച് Met Éireann മുന്നറിയിപ്പ് നൽകി.

കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, ലാവോയിസ് എന്നിവിടങ്ങളിൽ 34,000 വീടുകൾ, ഫാമുകൾ, ബിസിനസ്സുകൾ എന്നിവയ്ക്ക് വൈദ്യുതി ഇല്ലെന്ന് ESB നെറ്റ്‌വർക്ക് അറിയിച്ചു. അതിനാല്‍ ആയിരക്കണക്കിന് ആളുകൾക്ക് രാത്രി മുഴുവൻ വൈദ്യുതി ലഭ്യമാവില്ല.

അതെ സമയം ടിപ്പററി, ലിമെറിക്ക്, കെറി, കോർക്ക് എന്നിവിടങ്ങളിൽ ഏകദേശം 40,000 പ്രദേശങ്ങളില്‍ വെള്ളമില്ലാതെ തുടരുകയാണെന്ന് Uisce Éireann പറഞ്ഞു.

ജലസംഭരണിയിലെ താഴ്ന്ന ജലനിരപ്പ് കാരണം 30,000 പേർക്ക് വെള്ളത്തിന്‍റെ ലഭ്യതക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് Uisce Éireann അറിയിച്ചു.

Share this news

Leave a Reply