ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ബ്രിജിറ്റ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് ഈ വർഷം ജനുവരി 31-മുതല്‍ ആരംഭിക്കും. എല്ലാ പ്രായത്തിലുള്ള എല്ലാ മേഖലകളിലും ഉള്ള സ്ത്രീകളുടെ സംഭാവനകളെയും മറ്റു കഴിവുകളേയും ആദരിക്കുന്ന ഈ ആവേശകരമായ ആഘോഷം വെള്ളിയഴ്ച മുതല്‍ വിപുലമായ പരിപാടികളോടെ നടക്കും.
ഈ വർഷം 90-ലധികം തീമാറ്റിക് പരിപാടികളുമായി വൈവിധ്യമാര്‍ന്ന കാഴ്ച്ചകളുമായാണ് ബ്രിജിറ്റ് ഫെസ്റ്റിവൽ തിരിച്ചെത്തുന്നത്. “ബ്രിജിറ്റ്: ഡബ്ലിൻ സിറ്റി സെലിബ്രേറ്റിംഗ് വിമെന്‍” എന്ന പേരിൽ നഗരത്തിലുടനീളം സ്ത്രീകള്‍ നല്‍കിയ ചരിത്ര,സംസ്‌കാരിക, സാമൂഹിക സംഭാവനകളുടെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ നടക്കും.
2022-ൽ ലോർഡ് മേയർ ഓഫീസ് പിന്തുണയോടെ ആരംഭിച്ച ഈ ഫെസ്റ്റിവൽ സ്ത്രീ ശക്തിയുടെ പ്രതീകമായ സെൽറ്റിക് ദേവത ബ്രിജിറ്റിന്റെ ആദരിക്കുന്നു. സ്ത്രീ കളുടെയും വ്യത്യസ്ത കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയും ഒത്തു ചേരലിനോപ്പം, സ്ത്രീകളുടെ മഹത്തായ സംഭാവനകളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനും നമ്മുടെ സമൂഹത്തില്‍ അവര്‍ ചെലുത്തുന്ന സ്വാധീനം ആഘോഷിക്കുന്നതിനും ബ്രിജിറ്റ് ഒരു മികച്ച അവസരം വാഗ്ദാനം ചെയ്യുന്നു എന്ന് അധികൃതര്‍ പറഞ്ഞു.