കൗണ്ടി മയോ റോഡപകടത്തില്‍ കൌമാരക്കാരന്‍ മരിച്ചു

കൗണ്ടി മയോയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കൗമാരക്കാരൻ മരിച്ചു.

പുലർച്ചെ 1 മണിക്ക് മുമ്പ് അകെയിലിലെ കീലിൽ R316 ലാണ് വാഹനാപകടം ഉണ്ടായത്.

ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന 17 വയസുകാരനാണ് മരിച്ചത്.

സാങ്കേതിക പരിശോധനയ്ക്കായി റോഡ് അടച്ചിരിക്കുന്നതിനാല്‍,  ഇത് പടിഞ്ഞാറ് കീല്  അകെയിലിലെ പ്രദേശങ്ങളിലേക്കു പോവുന്നവരെ ബാധിക്കും.

ഗാർഡ അധികൃതർ, റോഡപകടവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷികളെ, പ്രത്യേകിച്ച് ഡാഷ്‌കാം ഉൾപ്പെടെ ഏതെങ്കിലും വീഡിയോ ദൃശ്യങ്ങളുള്ളവരെയോ, വെസ്റ്റ്പോർട്ട് ഗാർഡ സ്റ്റേഷനിൽ (098 502 30), ഗാർഡ കോൺഫിഡൻഷ്യൽ ലൈനിൽ (1800 666 111), അല്ലെങ്കിൽ ഏതെങ്കിലും അടുത്ത ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു.

ഈ വർഷം റോഡുകളിൽ ജീവൻ നഷ്ടമായ അഞ്ചാമത്തെ വ്യക്തിയാണ് ഈ കൌമാരക്കാരന്‍.

 

Share this news

Leave a Reply