ഈ വർഷം 300 ഓളം പുതിയ ആശുപത്രി കിടക്കകളും, 12 ഐസിയു കിടക്കകളും നൽകും: ദേശീയ സേവന പദ്ധതിയിൽ പ്രഖ്യാപനം

ഈ വർഷം 297 പുതിയ ആക്യുട്ട് ആശുപത്രി കിടക്കകളും 12 അത്യാഹിത പരിചരണ കിടക്കകളും നൽകുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) പ്രഖ്യാപിച്ചു. 2025 ദേശീയ സേവന പദ്ധതിയുടെ ഭാഗമായി, ഐസിയു കിടക്കകളുടെ എണ്ണം 352 ആക്കാനുള്ള ലക്ഷ്യം ഈ വർഷം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റിൽ അനുവദിച്ച 26.9 ബില്ല്യൺ യൂറോയുടെ വിനിയോഗമാണ് ഈ വർഷം നടത്താനിടയുള്ളത്.

2025-നും 2026-നും സൌത്ത് ഡബ്ലിൻ, നോര്‍ത്ത് ഡബ്ലിൻ, ഗാൽവേ, കോർക്ക്, വാട്ടർഫോർഡ്, ലിമറിക്ക് എന്നിവിടങ്ങളിലും വടക്കുപടിഞ്ഞാറൻ മേഖലയിൽ ഫീസിബിലിറ്റി പഠനത്തിനും ശസ്ത്രക്രിയ ഹബുകൾ സജ്ജമാക്കും.

ഈ ഹബുകൾ പ്രവർത്തനം ആരംഭിച്ചാൽ പ്രതിവർഷം 4,000 അധിക ഡേ കെയ്സ് ചികിത്സകളും, 5,800 ചെറിയ ശസ്ത്രക്രിയകളും, 18,500 അധിക ഔട്ട് പേഷ്യന്റ് കൺസൾട്ടേഷനുകളും നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

2025 വെയിറ്റ് ലിസ്റ്റ് ആക്ഷൻ പ്ലാൻ വഴി ഈ വർഷത്തെ വെയിറ്റ് ലിസ്റ്റുകൾ കുറയ്ക്കുന്നതിനുള്ള വിശദമായ മാർഗരേഖ നൽകും. ഇത് 12 ആഴ്ചയ്ക്കുള്ളിൽ ഇൻപേഷ്യന്റ്/ഡേ കെയ്സ് പ്രൊസീജറുകളും, 10 ആഴ്ചയ്ക്കുള്ളിൽ പുതിയ ഔട്ട് പേഷ്യന്റ് കൺസൾട്ടേഷനുകളും നൽകാനുള്ള സ്ലാഞ്ച്കെയർ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും.

മാർച്ച് 1 മുതൽ ആരോഗ്യ മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി ആറ് പ്രാദേശിക ആരോഗ്യ മേഖലകൾ പ്രവർത്തനക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: