ടെരെന്യൂർ കോളജ് ഭൂമിയിൽ വൻ ഭവനവികസന പദ്ധതി

ടെരെന്യൂർ കോളജ് ജൂനിയർ സ്കൂൾ ഭൂമിയിൽ പുതിയ ഭവനവികസന പദ്ധതിക്ക് അപേക്ഷ സമർപ്പിച്ചു. ഫോർട്ട്ഫീൽഡ് റോഡിനോട് ചേർന്ന് നിർമ്മിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഈ പദ്ധതി, കാർമലൈറ്റ് ഓർഡറി ന്‍റെയും  ടെരെന്യൂർ കോളജിന്‍റെയും  ഉടമസ്ഥതയിലുളളതാണ്,ഭാവിയിൽ സ്കൂളിന്റെ ഉപയോഗത്തിന് ആവശ്യമായി വരാത്ത ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി 284 വീടുകൾ നിർമ്മിക്കപ്പെടും. ഇതിൽ 19 എണ്ണം വീടുകളായും 265 എണ്ണം ഫ്ലാറ്റുകളായും ഉണ്ടായിരിക്കും. ഫ്ലാറ്റുകളുടെ  ഉയരം പരമാവധി ആറു നിലകളില്‍ ആയിരിക്കും.

നാല് ബെഡ്റൂം വീടുകള്‍ രണ്ട് മുതൽ മൂന്ന് നിലകളിലുള്ളതായിരിക്കും. ഫ്ലാറ്റുകളിൽ പത്ത് സ്റ്റുഡിയോകൾ, 117 ഒരു ബെഡ്റൂം ഫ്ലാറ്റുകൾ, 129 രണ്ടു ബെഡ്റൂം ഫ്ലാറ്റുകൾ, ഒപ്പം ഒൻപത് മൂന്ന് ബെഡ്റൂം ഫ്ലാറ്റുകളായിരിക്കും ഉൾക്കൊള്ളുക.

ഭൂമിയുടെ ഉപയോഗത്തിന് അനുമതി നൽകിയ കാർമലൈറ്റ് ഓർഡർ പദ്ധതി സ്വാഗതം ചെയ്തു. ടെരെന്യൂർ കോളജ് ക്യാമ്പസിനുള്ളിൽ തന്നെ ഭാവിയിലും വിദ്യാലയത്തിന്റെ വികസനത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി ആവശ്യമായ ഭൂമി അവശേഷിക്കുന്നുണ്ടെന്നും ഓർഡർ സ്ഥിരീകരിച്ചു.

Share this news

Leave a Reply